ഫ്രാന്‍സിലെ കത്തിയാക്രമണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി ഇട്ട ട്വീറ്റ് ട്വിറ്റര്‍ നീക്കി

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഫ്രാന്‍സിലെ കത്തിയാക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഇട്ട ട്വീറ്റ് ട്വിറ്റര്‍ നീക്കി. ഫ്രാന്‍സിലെ നീസില്‍ കത്തിക്കുത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു മഹാതിറിന്റെ ട്വീറ്റ്.
മുസ്ലിംകള്‍ക്ക് ദേഷ്യമാകാമെന്നും പണ്ടത്തെ അരുംകൂട്ടക്കൊലയ്ക്കു പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊലപ്പെടുത്താമെന്നുമായിരുന്നു മഹാതിറിന്റെ ട്വിറ്റര്‍ സന്ദേശം. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ വിവാദമായി. മഹാതിറിനെതിരേ പലരും ആഞ്ഞടിച്ചു.
ഫ്രാന്‍സിന്റെ ഡിജിറ്റല്‍ വിഭാഗം സെക്രട്ടറി ട്വീറ്റ് നീക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. അങ്ങനെ മാറ്റുന്നില്ലെങ്കില്‍ കൊലവിളിയില്‍ ട്വിറ്ററിനും സ്വാഭാവികമായി പങ്കുണ്ടാകുമെന്നും സെക്രട്ടറി തുറന്നടിച്ചു.
പൊതുതാല്‍പര്യം വച്ചെന്ന മട്ടില്‍ ട്വിറ്റര്‍ ആദ്യം കൈയൊഴിഞ്ഞെങ്കിലും തുടര്‍ന്ന് ഇവ നീക്കം ചെയ്തു. മഹാതിറിന്റെ ട്വീറ്റ് വിലക്കുകള്‍ ലംഘിച്ചാണെന്ന് തന്നെ ആയിരുന്നു ട്വിറ്ററിന്റെ ആദ്യപ്രതികരണം.
https://www.facebook.com/Malayalivartha






















