യുകെയില്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 2 വരെ വീണ്ടും ലോക്ഡൗണ്‍, ഇറ്റലിയില്‍ 2 ദിവസത്തിനകം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചന

യുകെ-യില്‍ കോവിഡ് കേസുകള്‍ 10 ലക്ഷം കവിഞ്ഞ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 2 വരെ രണ്ടാമതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. റസ്റ്ററന്റുകളും ബാറുകളും അടച്ചു. അവശ്യവിഭാഗമല്ലാത്ത വ്യാപാരസ്ഥാപനങ്ങളും അടയ്ക്കണം. ആകെ മരണം 47,000ന് അടുത്ത്.
ലോകമെമ്പാടുമുള്ള കോവിഡ് കേസുകള്‍ 4.6 കോടി പിന്നിട്ടതോടെ പലയിടത്തും വീണ്ടും കര്‍ശന ലോക് ഡൗണ്‍. ഇതിനകം 12 ലക്ഷം പേര്‍ മരിച്ചപ്പോള്‍ 3.3 കോടി പേര്‍ കോവിഡ് മുക്തരായി. ചികിത്സയില്‍ കഴിയുന്നത് ഒരു കോടിയിലേറെ പേരാണ്.
ഇസ്രയേല്‍: ആറാഴ്ച നീണ്ട രണ്ടാം ലോക്ഡൗണിനു ശേഷം നിയന്ത്രണത്തില്‍ ഇളവ്. താഴ്ന്ന ക്ലാസുകളിലെ പഠനം ആരംഭിച്ചു. വാക്‌സീന്‍ ട്രയല്‍ പരീക്ഷണം ആരംഭിച്ചു. പ്രതിദിനം 9,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വെള്ളിയാഴ്ച 674 ആയി കുറഞ്ഞു.
ബ്രസീല്‍: പ്രതിദിന കേസുകള്‍ താഴേക്ക്. ആകെ കോവിഡ് ബാധിതര്‍ 55.4 ലക്ഷം. മരണം 1.6 ലക്ഷം. കോവിഡ് ബാധിതനായ ആരോഗ്യമന്ത്രി ആശുപത്രി വിട്ടു.
തുര്‍ക്കി: പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ കക്ഷിയിലെ ഉന്നത നേതാവ് ബുര്‍ഹാന്‍ കുസു (65) കോവിഡ് ബാധിച്ചു മരിച്ചു. പ്രതിദിനക്കണക്ക് സര്‍ക്കാര്‍ കുറച്ചുകാട്ടുന്നെന്ന് ആരോപണം. ആകെ കേസുകള്‍ 3.8 ലക്ഷം. മരണം പതിനായിരത്തിലേറെ.
സിംഗപ്പൂര്‍ : കുടിയേറ്റ തൊഴിലാളികളുടെ ക്യാംപുകളില്‍ പുതിയ കേസുകളില്ല. പ്രതിദിന കേസുകള്‍ 15-ന് താഴേക്ക്.
യുഎസ്: ഒറ്റദിവസം 86,293 കേസ്, 914 മരണം. ആകെ കേസുകള്‍ 94 ലക്ഷം കവിഞ്ഞു. മരണം 2.36 ലക്ഷത്തിലേറെ. ആശുപത്രികള്‍ നിറയുന്നു. കേസുകള്‍ ഇനിയും കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്.
ഇറ്റലി: 2 ദിവസത്തിനകം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചന. ഒറ്റ ദിവസം 32,000 കോവിഡ് കേസുകള്‍. ആകെ കോവിഡ് കേസുകള്‍ 6.8 ലക്ഷം. മരണം 38,700
ഇറാന്‍: സ്‌കൂളുകളും ആരാധനാലയങ്ങളും അടച്ചു. ആകെ കോവിഡ് ബാധിതര്‍ 6.2 ലക്ഷം. മരണം 35,300.
സ്ലൊവാക്യ: രാജ്യവ്യാപകമായി ദ്വിദിന കോവിഡ് പരിശോധന ഏര്‍പ്പെടുത്തി. ആദ്യദിനം 25 ലക്ഷം പേര്‍ക്കു പരിശോധന നടന്നതില്‍ 25,850 പേര്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തി. ഇതിനിടെ ഒറ്റ ദിവസം 2,282 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് ബാധിതര്‍ 60,000 കടന്നു. മരണം 219
https://www.facebook.com/Malayalivartha






















