ഉംറയ്ക്കായി 8 മാസത്തെ ഇടവേളയ്ക്ക് ശേഷം സൗദിയിലെത്തിയ രാജ്യാന്തര തീര്‍ഥാടകര്‍ക്ക് വരവേല്‍പ്

സൗദിയിലെത്തിയ രാജ്യാന്തര തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്. ഇന്തൊനീഷ്യയില്‍നിന്നുള്ള തീര്‍ഥാടകരാണ് ആദ്യം എത്തിയത്. 3 ദിവസത്തെ ക്വാറന്റീനു ശേഷം ബുധനാഴ്ച ഇവര്‍ ഉംറ നിര്‍വഹിക്കും. ഉംറയുടെ പുണ്യം തേടി 8 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് തീര്‍ഥാടകര്‍ എത്തിയത്.
ആദ്യ ദിവസം വിവിധ രാജ്യങ്ങളില്‍നിന്നുള്ള 10,000 തീര്‍ഥാടകര്‍ എത്തി. ഒരേസമയം 3,300 പേര്‍ക്ക് ഉംറയ്ക്ക് അനുമതിയുണ്ട്. ഇതില്‍ 1,666 പേര്‍ വിദേശ തീര്‍ഥാടകരാണ്. കോവിഡ് മൂലം നിര്‍ത്തിവച്ച തീര്‍ഥാടനം കഴിഞ്ഞ മാസം 4-നു പുനരാരംഭിച്ചെങ്കിലും ഇന്നലെ മുതലാണു രാജ്യാന്തര തീര്‍ഥാടകരെ അനുവദിച്ചത്. 10 ദിവസം സൗദിയില്‍ തങ്ങാനാണ് അനുമതി. ഉംറ നിര്‍വഹിച്ച് മദീനയും സന്ദര്‍ശിച്ചായിരിക്കും മടക്കം.
നിലവില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാനും 60,000 പേര്‍ക്ക് ഹറം പള്ളി സന്ദര്‍ശിക്കാനും അനുമതിയുണ്ട്. രാജ്യാന്തര വിമാന സര്‍വീസ് തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ തീര്‍ഥാടനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.
https://www.facebook.com/Malayalivartha






















