കുവൈറ്റ് മുന്‍ എം. പിയുടെ വിവാദപ്രസ്താവന: നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് ചാട്ടയടി ശിക്ഷ നല്‍കണം

നിയമലംഘനങ്ങള്‍ നടത്തുന്നതിനും കൊറോണ പ്രതിരോധ നടപടികള്‍ ലംഘിക്കുന്നതിനും വിദേശികള്‍ക്ക് പരസ്യമായി ചാട്ടയടി നല്‍കണമെന്നുള്ള കുവൈറ്റിലെ മുന്‍ എം.പി അബ്ദുറഹ്മാന്‍ അല്‍ജീറാന്റെ പ്രസ്താവന വിവാദമാകുന്നു.
ഇന്ത്യയിലെ പോലീസുകാരുടെ കയ്യില്‍ ലാത്തി ഉള്ളതുകൊണ്ടാണ് പ്രതിരോധ നടപടികള്‍ പാലിച്ച് ഇന്ത്യക്കാര്‍ റോഡിലൂടെ നടക്കുന്നതെന്ന് അല്‍ജീറാന്‍ പറഞ്ഞു.
'വിദേശികള്‍ കുവൈത്തില്‍ കൊറോണ മഹാമാരിക്കിടെ പരിധികള്‍ ലംഘിക്കുന്നു. ചില പ്രദേശങ്ങളില്‍ പോലീസുകാര്‍ പ്രവേശിക്കുന്നത് തടയാനും വിദേശികള്‍ ശ്രമിക്കുന്നുണ്ട്. വിദേശികളുടെ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം ജീവന്റെ കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഭയക്കുന്നു. മദ്യപാനം, വ്യഭിചാരം പോലെയുള്ള കേസുകളില്‍ വിദേശികള്‍ക്ക് പരസ്യമായി ചാട്ടയടി നല്‍കുന്നത് പരിധികള്‍ പാലിക്കാന്‍ വിദേശികളെ പ്രേരിപ്പിക്കും. 'അബ്ദു റഹ്മാന്‍ അല്‍ജീറാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















