ഇന്ത്യയ്ക്ക് മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കൂടി കൈമാറുവാൻ ഒരുങ്ങി ഫ്രാന്‍സ്; രണ്ടാം ഘട്ടത്തില്‍ വ്യോമസേനയ്ക്കുള്ള മൂന്നു യുദ്ധവിമാനങ്ങള്‍ നവംബര്‍ അഞ്ചിന് എത്തും

ഇന്ത്യയ്ക്ക് മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കൂടി കൈമാറുവാൻ ഒരുങ്ങുകയാണ് ഫ്രാന്‍സ്. രണ്ടാം ഘട്ടത്തില്‍ വ്യോമസേനയ്ക്കുള്ള മൂന്നു യുദ്ധവിമാനങ്ങള്‍ നവംബര്‍ അഞ്ചിനു ഫ്രാന്‍സില്‍ നിന്നെത്തും. ഇതിനു പുറമേ വരുന്ന ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ 3 വീതവും ഏപ്രിലില്‍ ഏഴും വിമാനങ്ങളെത്തും. ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ 21 ആകും. കഴിഞ്ഞ ജൂലൈയില്‍ അഞ്ചെണ്ണം ലഭിച്ചിരുന്നു. ഒരു സ്‌ക്വാഡ്രന്‍ രൂപീകരിക്കാന്‍ 18 യുദ്ധവിമാനങ്ങളാണു വേണ്ടത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെ റഫാല്‍ സ്‌ക്വാഡ്രന്‍ ഏപ്രിലോടെ പൂര്‍ണ സജ്ജമാകുമെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. 3 വിമാനങ്ങള്‍ ബംഗാളിലെ ഹാസിമാര വ്യോമതാവളത്തില്‍ നിലയുറപ്പിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ഹാസിമാരയിലേക്കു കൂടുതല്‍ വിമാനങ്ങളെത്തും.
ആകെ 36 വിമാനങ്ങളാണു ഫ്രാന്‍സില്‍നിന്നു ഇന്ത്യ വാങ്ങുന്നത്.വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിനായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഫ്രാന്‍സിലെത്തിയിട്ടുണ്ട്. റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്റെ ആസ്ഥാനത്ത് സേനാ പൈലറ്റുമാര്‍ നടത്തുന്ന പരിശീലനവും ഇവര്‍ നിരീക്ഷിക്കും. രാജ്യം ഏറെക്കാത്തിരിക്കുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയിരുന്നു . 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റഫാലില്‍ നിന്നും വാങ്ങിയത്. അഞ്ച് വിമാനങ്ങളായിരുന്നു ആദ്യ ബാച്ചില്‍ എത്തിയത് . ഇന്ത്യയുടെ വ്യോമസേനയുടെ വൈമാനികരാണ് അവ പറത്തുന്നത്. ഫ്രാന്‍സിലെ ബോര്‍ഡോക്‌സിന് സമീപത്തെ മെറിഗ്നാക്ക് എയര്‍ബേസില്‍ നിന്നുമാണ് അവ ഇങ്ങോട്ടേക്ക് പറന്നുയര്‍ന്നത്.
https://www.facebook.com/Malayalivartha






















