ആകാഷയോടെ ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പ്; നവംബർ മൂന്നിന് നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വരാൻ പോകുന്ന അമേരിക്കൻ പ്രെസിഡന്റിന്റെ നയങ്ങൾക്ക് അതീവ പ്രാധാന്യം ഉള്ള സ്ഥിതി!

നവംബർ മൂന്നിന് നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പോലെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഒരു തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഇത്ര മാത്രം ആകാഷയോടെ ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പ് അപൂർവമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ. കാരണം ലോകത്തിന്റെ മുഴുവൻ തന്ത്രപരമായ നിയന്ത്രണം വലിയ ഒരളവോളം സ്വാധീനിക്കുന്ന ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. മാത്രമല്ല ഇന്ന് വരെയുള്ള പാരമ്പര്യ രീതികൾ അങ്ങേയറ്റം മാറ്റി മറിച്ച ഒരു വ്യക്തിയാണ് ട്രംപ് എന്നിരിക്കെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതും തിരഞ്ഞെടുക്കപ്പെടാത്തതും തമ്മിൽ വലിയ അന്തരം തന്നെയായിരിക്കും അമേരിക്കൻ നയങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന അമേരിക്കൻ പ്രെസിഡന്റിന്റെ നയങ്ങൾക്ക് അതീവ പ്രാധാന്യം ഉള്ള സ്ഥിതിക്ക്, ഇത് ഒരു വിദേശ കാര്യം എന്നതിലപ്പുറം പല രാജ്യങ്ങളുടെയും ആഭ്യന്തര വിഷയം എന്ന തലത്തിലേക്ക് പ്രാധാന്യം അർഹിക്കുന്നതാകുന്നു.
നിലവിലുള്ള അമേരിക്കൻ പ്രെസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ആയ ഡൊണാൾഡ് ട്രംപിനെതിരേ മത്സരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി നോമിനി ജോ ബിഡൻ ആണ് , അദ്ദേഹം ബരാക് ഒബാമയുടെ വൈസ് പ്രസിഡൻറ് എന്ന പേരിലാണ് കൂടുതൽ പ്രശസ്തൻ എങ്കിലും 1970 മുതൽ അമേരിക്കയുടെ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു വരുന്ന ആളാണ്. തിരഞ്ഞെടുപ്പ് ദിവസം തൊട്ടടുത്ത് എത്തിയ ഈ സമയത് പോളിംഗ് കമ്പനികൾ ഏത് സ്ഥാനാർത്ഥിയെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് വോട്ടർമാരോട് ചോദിച്ച് രാജ്യത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തി കഴിഞ്ഞു. ഇത്തരം എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ നിലവിലെ അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ വ്യക്തമായ മാർജിനിൽ മുന്നിലാണ്.
രാജ്യമെമ്പാടും ഒരു സ്ഥാനാർത്ഥി എത്രത്തോളം ജനപ്രീതിയാർജ്ജിക്കുന്നു എന്നതിന്റെ ഒരു നല്ല വഴികാട്ടിയാണ് ദേശീയ അഭിപ്രായ സർവ്വേ , എന്നാൽ പക്ഷേ അവ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനുള്ള ഒരു നല്ല മാർഗ്ഗമായിരിക്കണമെന്നില്ല പ്രേത്യേകിച്ചും അമേരിക്കയുടെ സവിശേഷമായ " ഇലക്ടറൽ കോളേജ് " തിരഞ്ഞെടുപ്പ് രീതി കണക്കിലെടുക്കുമ്പോൾ പ്രസിഡന്റ് തിരഞ്ഞെടുക്കുന്നതിന് യുഎസ് ഉപയോഗിക്കുന്ന ഇലക്ടറൽ കോളേജ് സമ്പ്രദായത്തിൽ, ഓരോ സംസ്ഥാനവും എത്ര അംഗങ്ങളെ കോൺഗ്രസ് ഹൌസ് , സെനറ്റ് എന്നിവയിലേക്ക് അയയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരു നിശ്ചിത എണ്ണം വോട്ടുകൾ നൽകുന്നു. ആകെ 538 ഇലക്ടറൽ കോളേജ് വോട്ടുകൾ ആണുള്ളത് , അതിനാൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥി 270 എന്ന മിനിമം എണ്ണം തികയ്ക്കണം.സാധാരണഗതിയിൽ, സംസ്ഥാനങ്ങളിലെ സാധാരണ വോട്ടർമാരുടെ വോട്ടെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാനങ്ങൾ അവരുടെ എല്ലാ ഇലക്ടറൽ കോളേജ് വോട്ടുകളും നൽകുന്നു.
ഉദാഹരണത്തിന്, ടെക്സാസ് സംസ്ഥാനത്തിൽ ഒരു സ്ഥാനാർത്ഥി 50.1% വോട്ട് നേടിയാൽ, അവർക്ക് സംസ്ഥാനത്തെ 38 തിരഞ്ഞെടുപ്പ് വോട്ടുകൾക്കും അർഹതയുണ്ട്. മറ്റൊരു തരത്തിൽ, ഒരു സ്ഥാനാർത്ഥിക്ക് ഒരു സംസ്ഥാനത്തിൽ മൃഗീയ ഭൂരിപക്ഷം ലഭിച്ചാലും ഇതേ എണ്ണം തിരഞ്ഞെടുപ്പ് വോട്ടുകൾ നേടാൻ മാത്രമേ കഴിയൂ. ഉദാഹരണത്തിന്, 2016 ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് മത്സരത്തിൽ ഹിലരി ക്ലിന്റൺ ആയിരിന്നു അഭിപ്രായ സർവേയിൽ മുന്നിട്ടു നിന്നിരുന്നത് മാത്രമല്ല തിരഞ്ഞെടുപ്പ് നടന്നപ്പോൾ അവർ ഡൊണാൾഡ് ട്രംപിനേക്കാൾ മൂന്ന് ദശലക്ഷം കൂടുതൽ വോട്ടുകൾ നേടുകയും ചെയ്തു , പക്ഷേ അവർ അപ്പോഴും പരാജയപ്പെട്ടു - കാരണം അമേരിക്ക ഒരു ഇലക്ടറൽ കോളേജ് സമ്പ്രദായം ആണ് ഉപയോഗിക്കുന്നത്, അതിനാൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്നത് എല്ലായ്പ്പോഴും ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണം എന്നില്ല
അതിനാൽ തന്നെ അതിനാൽ രാജ്യത്തുടനീളം കുറവ് വോട്ടുകൾ ഉണ്ടായിരുന്നിട്ടും ചില പ്രേത്യേക സംസ്ഥാനങ്ങളിൽ നിരവധി കടുത്ത മൽസരങ്ങളിൽ വിജയിക്കുകയാണെങ്കിൽ ഒരു സ്ഥാനാർത്ഥിക്ക് പ്രസിഡന്റ ആകാൻ കഴിയും. സമാനമായ രീതിയിൽ ആണ് കഴിഞ്ഞ തവണ അമേരിക്കൻ പ്രെസിഡന്റ് തിരഞ്ഞെടുപ്പിൽ നടന്നതും ട്രംപ് വിജയിച്ചതും. ഈ മുന്നറിയിപ്പ് മാറ്റിവെച്ചാൽ, ഈ വർഷം തുടക്കം മുതൽ മിക്ക ദേശീയ അഭിപ്രായ സർവേകളിലും ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നിലാണ്. അടുത്ത മാസങ്ങളിൽ 50 ശതമാനത്തോളം നേട്ടമുണ്ടാക്കിയ അദ്ദേഹം ചില അവസരങ്ങളിൽ 10 പോയിന്റ് ലീഡ് വരെ നേടിയിട്ടുണ്ട്. പക്ഷെ അമേരിക്കൻ പ്രെസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി എത്ര വോട്ട് നേടുന്നു എന്നതിനേക്കാൾ പ്രാധാന്യം സത്യത്തിൽ അവർ എവിടെ വോട്ട് നേടുന്നു എന്നതിനാണ്.
അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും മിക്കവാറും ഒരേ രീതിയിൽ ആണ് വോട്ടുചെയ്യുന്നത് , അതായതു ചില സംസ്ഥാനങ്ങൾ പാരമ്പര്യം ആയി റിപ്പബ്ലിക്കൻ മാർക്ക് വോട്ട് ചെയ്യുമ്പോൾ ചില സംസ്ഥാനങ്ങൾ പാരമ്പര്യം ആയി ഡെമോക്രറ്റുകൾക്ക് തുടർച്ചയായി വോട്ട് ചെയ്യുന്നു. അതായത് വാസ്തവത്തിൽ രണ്ട് സ്ഥാനാർത്ഥികളും വിജയിക്കാൻ തുല്യ അവസരമുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് വിജയിക്കുകയും തോൽക്കുകയും ചെയ്യുന്ന ഇത്തരം സംസ്ഥാനങ്ങളെയാണ് സ്ഥലങ്ങളാണ് ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ് എന്നറിയപ്പെടുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ സ്ഥിതി അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ജോ ബൈഡന് അനുകൂലമാണ്. അതായത് മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ബിഡന് ശക്തമായ ലീഡ് ഉണ്ടെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം . ഈ മൂന്ന് വ്യവസായ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി വെറും ഒരു ശതമാനത്തിൽ താഴെ മാത്രം വ്യത്യാസത്തിൽ ആണ് വിജയിച്ചത്.
എന്നാൽ നിലവിലെ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരത്തിലുള്ള അഭിപ്രായ സർവെകൾക്ക് ഒരു വിലയും കൊടുക്കുന്നില്ല. അട്ടിമറികൾ നടത്തിയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചും ആണ് ട്രംപിന് പണ്ട് മുതലേ ശീലം. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ ആണ് അഭിപ്രായ സർവേകൾ പുറത്തു വന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അതിനാൽ തന്നെ ഇത്തവണയും താൻ തന്നെ വിജയിച്ചു വരും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോവിഡ് മഹാമാരി , ചൈനയുമായുള്ള സാമ്പത്തിക യുദ്ധം , കാലാവസ്ഥാ മാറ്റത്തിൽ എടുത്തിരിക്കുന്ന നടപടികൾ, മാറിയ ലോക സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനത ആരെ തിരഞ്ഞെടുക്കും എന്നത് ആർക്കും പ്രവചിക്കാൻ പറ്റാത്ത സാഹചര്യം തന്നെയാണ്. ജോ ബൈഡനു ആണ് മാധ്യമങ്ങളുടെയും അഭിപ്രായ സർവേയുടെയും പിന്തുണ എങ്കിലും , ട്രംപിനെ ശത്രുക്കൾ പോലും അത്ര പെട്ടെന്ന് എഴുതി തള്ളില്ല എന്നത് തീർച്ചയാണ്.
https://www.facebook.com/Malayalivartha






















