കള്ളക്കടത്ത് സംശയത്തിന്റെ പേരിൽ 20 ചൈനീസ് പൗരന്മാരെയും മൂന്ന് വിയറ്റ്നാമീസ് ഡ്രൈവർമാരെയും പിടികൂടി; ഈ പ്രദേശങ്ങളിൽ നിന്നുള്ള ചൈനീസ് ജനസംഖ്യ നിയമവിരുദ്ധമായി വിയറ്റ്നാമിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത, സംശയങ്ങൾ നീളുന്നത് എവിടേക്ക്..?

അമേരിക്കൻ സ്പോൺസേഡ് മാധ്യമം ആയ "റേഡിയോ ഫ്രീ ഏഷ്യ" റിപ്പോർട്ട് അനുസരിച്ച്, വടക്കൻ വിയറ്റ്നാമിലെ ലാംഗ് സോണിന്റെ അതിർത്തി പ്രദേശങ്ങളിലെ പോലീസ് കള്ളക്കടത്ത് സംശയത്തിന്റെ പേരിൽ 20 ചൈനീസ് പൗരന്മാരെയും മൂന്ന് വിയറ്റ്നാമീസ് ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു. ഈ പ്രദേശം ചൈനീസ് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തിന്റെ അതിർത്തിയാണ്, അസാധാരണമായ സംഭവ വികാസങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ നിന്നുള്ള ചൈനീസ് ജനസംഖ്യ നിയമവിരുദ്ധമായി വിയറ്റ്നാമിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നുണ്ട് എന്ന് വിയറ്റ്നാം അധികൃതർ വ്യക്തമാക്കിയതായി മാധ്യമം റിപ്പോർട്ട് ചെയ്തു.
അനവധി ചോദ്യങ്ങളും സംശയങ്ങളും ആണ് ഈ ഒരു പ്രവണത ഉയർത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണോ അതോ തൊഴിലില്ലായ്മ മൂലം ആണോ അതോ കോവിഡ് കാരണം ആണോ ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ എന്ന് വ്യക്തമല്ല. ഇതേ തുടർന്ന് മുഖം രക്ഷിക്കാനായി വിയറ്റ്നാം അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ചൈന എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുൻ പ്രവണതകൾക്ക് വിപരീതമായി അയൽരാജ്യമായ ചൈനയിൽ നിന്ന് അനധികൃതമായി വിയറ്റ്നാമിലേക്ക് അതിർത്തി കടന്നു വരുന്ന ചൈനീസ് അഭയാർഥികളുടെ എണ്ണം വർധിച്ചു വരികയാണെന്ന് വിയറ്റ്നാമീസ് അധികൃതർ വ്യക്തമാക്കി . വിയറ്റ്നാം പബ്ലിക് സെക്യൂരിറ്റി ബോർഡർ ബ്യൂറോ ചൈനീസ് അതിർത്തിക്കടുത്തുള്ള ഗുവാങ്‌സി പ്രദേശത്ത് നിന്ന് നൂറിലധികം ഒളിച്ചു കടക്കുന്നവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
ഈ കുടിയേറ്റക്കാർക്ക് തെക്കൻ ചൈനീസ് പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിലെ ഫാക്ടറികളിൽ ജോലി നഷ്ടപെട്ടവരാണ് , ഇതിനെ തുടർന്ന് ഇവർക്ക് വിയറ്റ്നാമിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് വിയറ്റ്നാം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കേസിൽ, വടക്കൻ വിയറ്റ്നാമീസ് പ്രവിശ്യയായ ലാവോ കായിലെ അതിർത്തി പട്രോളിംഗിൽ 76 കള്ളക്കടത്തുകാരെ ചൈനയിൽ നിന്ന് നിയമ വിരുദ്ധമായി കടത്തിയതായി കണ്ടെത്തി. വേറൊരു 25 ചൈനീസ് പൗരന്മാരെ ഹ ഗിയാങ് പ്രവിശ്യയിലും പോലീസ് കണ്ടെത്തിയിരുന്നു . ഈ കഴിഞ്ഞ ഒക്ടോബർ 20 ന് വിയറ്റ്നാമിൽ ജോലി തേടി തയാറായ ആയിരത്തോളം ചൈനീസ് കുടിയേറ്റ തൊഴിലാളികൾ ഗ്വാങ്‌സിയിലെ അതിർത്തി ചെക്ക് പോയിന്റിനടുത്ത് തടിച്ചുകൂടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിന്നു.
ചെൻ എന്ന കുടുംബപ്പേരുള്ള ഗ്വാങ്‌സി ആസ്ഥാനമായുള്ള ഒരു ബിസിനസുകാരൻ ഇപ്രകാരം പറഞ്ഞു പറഞ്ഞു, ശക്തമായ സാമ്പത്തിക വളർച്ചയും വിയറ്റ്നാമിലെ കൂടുതൽ സ്വാതന്ത്ര്യമുള്ള ജീവിത രീതിയിലും ആകൃഷ്ടർ ആയിട്ടാണ് പലരും ഇപ്പോൾ വിയറ്റ്നാമിലേക്ക് വരുന്നത്. ഇപ്പോൾ, വിയറ്റ്നാമിന്റെ സാമ്പത്തിക വികസനം പഴയ കാലത്തേ ഷെൻഷെൻ പോലെയാണ്, "ചെൻ പറഞ്ഞു." ഇത് ചൈനയിലെ പ്രധാന പ്രദേശങ്ങളേക്കാൾ ശക്തമാണ്. അതാണ് അടിസ്ഥാനപരമായി വിയറ്റ്നാമിലേക്കുള്ള തൊഴിലാളി നീക്കത്തിന് പിന്നിലുള്ളത്. അവിടെ ശമ്പളവും വ്യവസ്ഥകളും മികച്ചതാണ്, പ്രത്യേകിച്ച് വിദഗ്ധ തൊഴിലാളികൾക്ക്, അതിനാൽ ധാരാളം ആളുകൾ പോകുന്നു. എന്റെ ഒരു സുഹൃത്തും പോയി . അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി സി ജിൻപിങ്ങിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കുന്നവർക്ക് പുനർ വിചിന്തനത്തിനുള്ള അവസരമാണ് ഈ വിപരീത പ്രവണതയെന്ന് ബീജിംഗ് നിവാസിയായ സൺ യുചെൻ റേഡിയോ ഫ്രീ ഏഷ്യ യോട് പറഞ്ഞു. വിയറ്റ്നാമിലേക്കുള്ള അനധികൃത കുടിയേറ്റം ഏറ്റവും കുറഞ്ഞത് ചൈനയിൽ അവർ പറയുന്നത് പോലെ അതിനും മാത്രം അവസരങ്ങളൊന്നും ഇല്ലെന്ന് കാണിക്കുന്നു, ചൈനയിലെ പ്രധാന ഭൂപ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇത് സൂചിപ്പിക്കുന്നു. "സൺ പറഞ്ഞു."
കചൈനീസ് തൊഴിലാളികളുടെ ബാഹ്യപ്രവാഹം തടയുന്നതിനായി ചൈന വിയറ്റ്നാമുമായുള്ള അതിർത്തിയിൽ ഒരു മതിൽ പണിയുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.അതിർത്തി പ്രദേശങ്ങളിൽ രണ്ട് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് മതിൽ നിർമ്മിച്ചതായി വീഡിയോ ഫൂട്ടേജ് അടുത്തിടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കമെന്റുകൾ ഇതിനെ സ്ഥിരീകരിക്കുന്നതും ആയിരിന്നു , റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. ചൈന-വിയറ്റ്നാമീസ് അതിർത്തിയിൽ ഒരു മതിൽ പണിയാൻ അവർ അത്ര തിടുക്കം കാട്ടുന്നതിൽ അതിശയിക്കാനൊന്നുമില്ല , ”ഒരു ഗ്വാങ്‌സി നിവാസിവ്യക്തമാക്കി “ അവരുടെ ഭാഷയിൽ ചൈനീസ് പൗരന്മാർ വഴിതെറ്റിപ്പോകുന്നതും സ്വാതന്ത്ര്യവും ജനാധിപത്യവും കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നതും കഷ്ടപ്പെടുന്നതും തടയുന്നതിനാണിത്.
2015 ൽ, വിയറ്റ്നാമിൽ നിന്ന് ചൈനയിലേക്കുള്ള അനധികൃത കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് തടയാൻ ബീജിംഗ് താല്പര്യം പ്രകടിപ്പിച്ചപ്പോൾ, അതിർത്തി കടന്നുള്ള "കള്ളക്കടത്ത്" തടയാൻ സർക്കാർ ഗ്വാങ്‌സിയിൽ എട്ട് കിലോമീറ്റർ വേലി പണിയുമെന്നായിരുന്നു ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് സാഹചര്യങ്ങൾ വിപരീതമായിരിക്കുകയാണ്. സ്വാതന്ത്രത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടി തങ്ങളുടെ പൗരന്മാർ വിയറ്റ്നാമിലേക്ക് കടക്കാതിരിക്കാൻ അതിർത്തിയിൽ മതില് കെട്ടേണ്ട അവസ്ഥയാണ് ചൈനക്ക്. ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്ന് തന്നെയാണ് ചൈന. എന്നാൽ അവരുടെ മുന്നോട്ട് പോക്ക് അത്ര സുഖകരം ആയിരിക്കില്ലെന്നും, ഭാവി അത്ര ശോഭനം അല്ലെന്നും വ്യക്തമാക്കുന്നതാണ് അമേരിക്കൻ സ്പോൺസേഡ് മാധ്യമം ആയ റേഡിയോ ഫ്രീ ഏഷ്യ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വാർത്ത.
https://www.facebook.com/Malayalivartha






















