ആ പരിപാടി ഇവിടെ നടക്കില്ല; തുറന്നടിച്ച് ഫ്രഞ്ച് പ്രെസിഡന്റ്, തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും മൂല്യങ്ങളെയും ഭാവിയെയും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഇസ്ലാമിക പ്രവാചകനെ ചിത്രീകരിച്ച കാർട്ടൂണുകളോടുള്ള മുസ്ലീങ്ങളുടെ ദേഷ്യം തനിക്ക് മനസ്സിലാകുമെങ്കിലും അതിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളും ഭീഷണിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും , തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും മൂല്യങ്ങളെയും ഭാവിയെയും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശനിയാഴ്ച ഖത്തർ സ്‌പോൺസേർഡ് വാർത്താ മാധ്യമം ആയ അൽ ജസീറയോട് പറഞ്ഞു. ഈ അഭിമുഖം നടന്നു കൊണ്ടിരിക്കെ തന്നെ ഫ്രാൻസിനു നേരെ തീവ്രവാദ ആക്രമണങ്ങളും മുസ്ലീം രാജ്യങ്ങളിൽ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുന്ന നടപടികളും ഫ്രാൻസ് നേരിട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത് എന്ന് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതായിരിന്നു.
തെക്കൻ ഫ്രാൻസിലെ ഒരു പള്ളിയിൽ ഒരു ടുണീഷ്യൻ കുടിയേറ്റക്കാരൻ മൂന്ന് പേരെ കൊന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് അറബ് ബ്രോഡ്‌കാസ്റ്ററുമായുള്ള മാക്രോണിന്റെ അഭിമുഖം. പലചരക്ക് കടകളിലെ ഹലാൽ വിഭവങ്ങൾ പോലുള്ള ഇസ്‌ലാമിന്റെ പരസ്യ പ്രദർശനങ്ങൾ ഫ്രാൻസിൽ ഒരു ചൂടേറിയ വിഷയം ആയ ഒരു സാഹചര്യത്തിൽ , തന്റെ രാജ്യത്തോടുള്ള തന്റെ കടമകളെ കുറിച്ചും തീവ്രമായ മതേതര രാജ്യം എന്ന നിലയിൽ ഫ്രാൻസിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് അൽ ജസീറയോട് പറഞ്ഞു. ഇത് ഉളവാക്കുന്ന വികാരങ്ങൾ ഞാൻ മനസ്സിലാക്കുന്നു, ഞാൻ അവരെ ബഹുമാനിക്കുന്നു, ”മുസ്ലീം രാജ്യങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിനിടയിൽ കാർട്ടൂണുകളോടുള്ള മുസ്ലീം എതിർപ്പിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “എന്നാൽ എന്റെ പങ്ക് നിങ്ങൾ മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: കാര്യങ്ങൾ ശാന്തമാക്കുക എന്നതാണ് ഫ്രഞ്ച് പ്രസിഡന്റ് എന്ന രീതിയിൽ എന്റെ കടമ. ഇവിടെ ഞാൻ ചെയ്യുന്നതും അതാണ് , മാത്രമല്ല അത്തരം ചിത്രങ്ങൾ വരയ്ക്കാൻ എന്റെ ജനതയ്ക്കുള്ള അവകാശങ്ങൾ സംരക്ഷിക്കുക എന്നതും എന്റെ കടമയാണ്. അദ്ദേഹം വ്യക്തമാക്കി.
എന്നാൽ “കാർട്ടൂണുകൾ അക്രമത്തെ ന്യായീകരിക്കുന്നുവെന്ന് ആരൊക്കെ പറഞ്ഞാലും ഞാൻ ഒരിക്കലും അംഗീകരിക്കില്ല, പറയാനും എഴുതാനും ചിന്തിക്കാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഞാൻ എപ്പോഴും എന്റെ രാജ്യത്ത് സംരക്ഷിക്കും. അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസ് ചർച്ചയ്ക്കിടെ മുസ്ലീം പ്രവാചകന്റെ കാർട്ടൂണുകൾ കാണിച്ച ഒരു അധ്യാപകനെ ഈ മാസം ആദ്യം പാരീസിലെ വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെച്നിയൻ അഭയാർത്ഥി ശിരഛേദം ചെയ്തിരുന്നു .
ഒരു രാജ്യത്തെ , അതിന്റെ ജനതയെ , ഒരു പത്രം എന്തോ പറഞ്ഞു എന്നത് കൊണ്ട് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത് അക്ഷരാർത്ഥത്തിൽ ഭ്രാന്ത് തന്നെയാണ്. അദ്ദേഹം പറഞ്ഞു. അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ തന്നെ ഫ്രഞ്ച് നഗരമായ ലിയോണിൽ ഒരു തോക്കുധാരി ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതനെ വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു . ആക്രമണകാരിയുടെ ഉദ്ദേശ്യം നിലവിൽ വ്യക്തമല്ല, പക്ഷേ നൈസിലെ ഒരു പള്ളിക്ക് നേരെയുള്ള ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഷൂട്ടിംഗ് നടന്നത് എന്നത് ശ്രദ്ധേയമാണ്.
ഡസൻ കണക്കിന് ആളുകളെ കൊന്ന ഇസ്ലാമിക തീവ്രവാദികൾ അടുത്ത കാലത്തായി രാജ്യത്ത് ആക്രമണം അഴിച്ചു വിട്ടിരുന്നു . 2015 ൽ ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോ മുസ്ലീം പ്രവാചകനെ പരിഹസിച്ച് കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു എന്ന പേരിൽ അൽ-ക്വൊയ്ദയിലെ രണ്ട് അംഗങ്ങൾ 13 പേരെ വെടിവച്ചു കൊന്നിരിന്നു ."ഇസ്‌ലാം പ്രതിസന്ധി നേരിടുന്നുവെന്ന്" മാക്രോൺ പറഞ്ഞതിന് ശേഷമാണ് ഏറ്റവും പുതിയ കോലാഹലം ഉണ്ടായത്, മതത്തിന്റെ പഠിപ്പിക്കലുകളെ വളച്ചൊടിച്ചതായി തീവ്രവാദികളെ പരാമർശിച്ച് അദ്ദേഹം പ്രസ്താവിച്ചിരുന്നു . ഈ അഭിപ്രായം മുസ്‌ലിം ലോകത്തെമ്പാടും വൻ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് വഴി തെളിക്കുകയും ചെയ്തു. ഇതിനകം തന്നെ മാക്രോണുമായി നിലവിൽ തന്നെ ഗ്രീക്ക് തർക്കം പോലുള്ള വിഷയത്തിൽ തീർത്തും വഷളായ ബന്ധമുള്ള തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ പിന്തുണക്കുകയും ഫ്രഞ്ച് പ്രസിഡന്റിന് മാനസിക വിലയിരുത്തൽ ആവശ്യമാണെന്നും പറഞ്ഞിരിന്നു. കൂടാതെ ഫ്രാൻസിനെ വിമർശിച്ചു കൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്ത് വന്നിരുന്നു
അതെ സമയം തീവ്ര മൗലിക വാദികൾക്കെതിരെ നടപടി എടുക്കുന്നതിന്റെ പേരിൽ തങ്ങൾ ഇസ്ലാമിക വിരോധം ആണ് പ്രചരിപ്പിക്കുന്നത് എന്ന വാദത്തെ ഫ്രാൻസ് പാടെ തള്ളി കളഞ്ഞു. തീവ്ര വാദത്തിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിങ്ങൾ തന്നെയാണ് എന്ന് പറഞ്ഞ മാക്രോൺ അതോടൊപ്പം തന്നെ തന്റെ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ പ്രതിജ്ഞ ബദ്ധൻ ആണെന്ന് കൂടെ സംശയങ്ങൾക്ക് ഇടയില്ലാത്ത വ്യക്തമാക്കുന്നതായിരുന്നു അൽ ജസീറ ചാനലിന് അദ്ദേഹം നൽകിയ അഭിമുഖം. മാത്രമല്ല അഭിമുഖത്തിന് ശേഷം അദ്ദേഹം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ പുറത്തു് വിട്ട സന്ദേശവും ശ്രദ്ധേയം ആയിരുന്നു . സെക്കുലറിസം ഇത് വരെയും ആരെയും കൊന്നിട്ടില്ല എന്നായിരുന്നു അത് . ഫ്രാൻസിന്റെയും അവരുടെ പ്രെസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെയും സന്ദേശം വളരെ വ്യക്തമാണ്, നിങ്ങളുടെ വികാരം മനസിലാക്കുന്നു , എന്നാൽ അത് ഒരു തരത്തിലും ആക്രമണത്തിന് ന്യായീകരണമല്ല.
https://www.facebook.com/Malayalivartha






















