ട്രംപോ ബൈഡനോ ? യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്.... 46-ാമത് യു.എസ്. പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അമേരിക്ക പോളിങ് ബൂത്തിലേക്ക്...

ട്രംപോ ബൈഡനോ ? യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്. 46-ാമത് യു.എസ്. പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അമേരിക്ക പോളിങ് ബൂത്തിലേക്ക്. മൂന്നിന് പുലര്‍ച്ചെതന്നെ എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകള്‍ സജ്ജമാകും.
തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. ന്യൂയോര്‍ക്ക്, നോര്‍ത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്. തപാലിലൂടെയും മുന്‍കൂര്‍ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേര്‍ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്.
അതായത്, 2016 തിരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ നല്ലൊരുഭാഗം ഇപ്പോള്‍തന്നെ നടന്നുകഴിഞ്ഞു. പുതിയ വോട്ടര്‍മാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കാലതാമസമുണ്ടാകാനിടയുണ്ട്.
"
https://www.facebook.com/Malayalivartha






















