ഓസ്ട്രിയയില്‍ ഭീകരാക്രമണം; തലസ്ഥാനമായ വിയന്നയില്‍ ആറിടത്ത് വെടിവയ്പ്; രണ്ട് മരണം

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണം. ആറിടങ്ങളിലാണ് വെടിവയ്പുണ്ടായത്. ഒരു ഭീകരനുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടും.
പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവയ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആക്രമണമുണ്ടായത് സെന്‍ട്രല്‍ സിനനോഗിനടുത്താണ്. എങ്കിലും അക്രമികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കൊറോണ വൈറസ് ബാധിതര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഓസ്ട്രിയയില്‍ ഉപാധികളോടെ ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















