100 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ വീസയില്ലാതെ പ്രവേശനം അനുവദിക്കുന്നു

വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കുന്നു. ധനകാര്യ മന്ത്രാലയം രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് കണക്കു കൂട്ടല്‍.
നിലവില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വീസയില്ലെതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലാന്റ് പൗരന്‍മാര്‍ക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും.
https://www.facebook.com/Malayalivartha






















