ഇതിഹാസ താരം ഡീഗോ മറഡോണയിൽ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനിലയില്‍ഭേദപ്പെട്ട നിലയിൽ

ഇതിഹാസ താരം ഡീഗോ മറഡോണയിൽ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍.ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസങ്ങൾക്ക് മുന്നേ അദ്ദേഹം 60ാം ജന്മദിനം ആഘോഷിച്ചിരുന്നു . ആരോഗ്യനിലയില്‍ഭേദപ്പെട്ട നിലയിലാണ് . കഴിഞ്ഞ ഒരാഴ്ചയിലായി വിഷാദാവസ്ഥയിലാണ് അദ്ദേഹമെന്നും ഭക്ഷണം കഴിക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇവിടെയാണ് മറഡോണ കഴിയുന്നത്. ഒക്ടോബര്‍ 30നാണ് മറഡോണ 60ാം ജന്മദിനം ആഘോഷിച്ചത്. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു . മറഡോണയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന വിധമുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹതത്തിന്റെ ഡോക്ടര്‍ തള്ളി. മറഡോണയുമായി അടുത്ത നില്‍ക്കുന്നവരില്‍ ഒരാള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായതോടെ അദ്ദേഹം ക്വാറന്റൈനില്‍ പോയിരുന്നു.
https://www.facebook.com/Malayalivartha






















