ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനോടൊപ്പം യുഎഇ; ആ വാദം തെറ്റെന്ന് തിരുത്തി വിദേശകാര്യ മന്ത്രി അൻവർ ഗർഗാഷ് ,ഇമ്മാനുവേൽ മാക്രോൺ മുസ്‌ലിംകൾക്കെതിരെ സംസാരിച്ചു എന്ന വാദത്തെ നിഷേധിച്ചു കൊണ്ടും , അദ്ദേഹത്തിന് പിന്തുണ അർപ്പിച്ചു കൊണ്ടും രംഗത്തെത്തി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചുവെന്ന വാദത്തെ തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്സിന്റെ വിദേശകാര്യ മന്ത്രി അൻവർ ഗർഗാഷ്. മാത്രമല്ല എമിറേറ്റ്സ് കിരീടാവകാശി ബിൻ സായിദ് ഫ്രാൻസിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രശംസിച്ചും അല്പം മുൻപ് രംഗത്തെത്തിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ മുസ്‌ലിംകൾക്കെതിരെ സംസാരിച്ചു എന്ന വാദത്തെ നിഷേധിച്ചു കൊണ്ടും , അദ്ദേഹത്തിന് പിന്തുണ അർപ്പിച്ചു കൊണ്ടും രംഗത്തെത്തിയത്.
ജർമ്മൻ ദിനപത്രമായ വെൽറ്റിന് നൽകിയ അഭിമുഖത്തിൽ ആണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ്, ഫ്രഞ്ച് പ്രസിഡന്റ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഏതെങ്കിലും തരത്തിലുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചുവെന്ന വാദം പാടെ നിരസിച്ചത്. ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവേൽ മാക്രോൺ തന്റെ പ്രസംഗത്തിൽ ശരിക്കും എന്താണ് പറഞ്ഞത് എന്ന് നാം വ്യക്തമായി കേൾക്കണം, പടിഞ്ഞാറൻ മുസ്‌ലിംകളെ ഒറ്റപ്പെടുത്താൻ അദ്ദേഹത്തിന് യാതൊരുവിദ താൽപ്പര്യവുമില്ല, മാത്രമല്ല അദ്ദേഹം പറഞ്ഞത് ശരിയുമാണ് , യൂ എ ഇ വിദേശ കാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
മുസ്ലിങ്ങൾ ഫ്രാൻസിന്റെ സംസ്കാരവുമായി കൂടുതൽ സമന്വയിക്കാൻ പഠിക്കേണ്ടതുണ്ടെന്നും, ഇത് നടപ്പിലാക്കാൻ വേണ്ട വഴികൾ തിരഞ്ഞെടുക്കുന്നതിന് അതായത് സാമുദായിക സന്തുലിതാവസ്ഥ ഉറപ്പു വരുത്തുന്നതിനും തീവ്ര മത മൗലിക വാദത്തെ എതിർക്കുന്നതിനും ഫ്രാൻസിന് അവരുടേതായ രീതികൾ സ്വീകരിക്കുന്നതിന് അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായി കാരിക്കേച്ചറുകളിൽ മുഹമ്മദ് നബിയുടെ ചിത്രീകരണത്തെ പ്രതിരോധിച്ചതിന് മാക്രോൺ മുസ്‌ലിം ലോകമെമ്പാടും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ ആണ് യു.എ ഇ യുടെ ഈ പ്രസ്ഥാവന എന്ന് ശ്രദ്ധേയമാണ്
ശിരശ്ചേദം ചെയ്യപ്പെട്ട ഫ്രഞ്ച് അധ്യാപകന് ആദരഞ്ജലികൾ അർപ്പിക്കവേ ആണ് ഇപ്പോൾ വിവാദമായ പരാമർശങ്ങൾ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ഫ്രഞ്ച് സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയെ ഈ കഴിഞ്ഞ ഒക്ടോബർ 16 ന് ഒരു മുസ്ലീം തീവ്രവാദി മുഹമ്മദ് നബിയുടെ ചിത്രം ക്ലാസ്സിൽ പ്രദര്ശിപ്പിച്ചതിനു ശിരഛേദം ചെയ്തിരുന്നു. നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ തെരുവ് റാലികളിൽ പ്രതിഷേധക്കാർ ഫ്രാൻസിനെ നടപടികളെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു, ചിലർ ഫ്രഞ്ച് സാധനങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ നടത്തിയ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വിവാദമെന്ന് ഗർഗാഷ് അവകാശപ്പെട്ടു എവിടെയെങ്കിലും ഒരു പഴുതൊ ബലഹീനതയോ കണ്ടാലുടൻ തന്നെ, അത് തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ആണ് എർദോഗൻ ഉപയോഗിക്കുന്നത്. പിന്നീട് കൃത്യമായ മറുപടിയോ ഭീഷണിയോ നടത്തിയാൽ മാത്രമേ അയാൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് തന്നെ കാണിക്കുന്നത്, ”ഗാർഗാഷ് കൂട്ടിച്ചേർത്തു
എർദോഗൻ മാക്രോണിനെ നിശിതമായി വിമർശിക്കുകയും ഒരിക്കലും ഫ്രഞ്ച് സാധനങ്ങൾ വാങ്ങരുതെന്ന് തുർക്കികളോട് ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റിന് മുസ്‌ലിംകളുമായി പ്രശ്‌നമുണ്ടെന്നും അദ്ദേഹത്തിന് മാനസിക പരിശോധന ആവശ്യമാണെന്നും തുർക്കി പ്രെസിഡന്റ് പറഞ്ഞു. ഇതിനെ തുടർന്ന് ഫ്രാൻസ് അങ്കാറയിലുള്ള ഫ്രഞ്ച് അംബാസഡറെ തിരിച്ചുവിളിക്കുന്നതിനും ഇത് കാരണമായി.
അതേസമയം, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദും ഫ്രാൻസിനും ഫ്രഞ്ച് പ്രെസിഡന്റ് മാക്രോണിനും ഒരു ഫോൺ കോളിലൂടെ പിന്തുണ അറിയിക്കുകയുണ്ടായി. ഫ്രാൻസിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഇസ്ലാമിന്റെ പഠിപ്പിക്കലുകൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും പറഞ്ഞു. മുഹമ്മദ് നബി മുസ്‌ലിംകൾക്കിടയിലെ ഒരു വലിയ പവിത്രതയെ പ്രതിനിധീകരിക്കുന്നു, എന്നാൽ ഈ പ്രശ്‌നത്തെ അക്രമവുമായി ബന്ധിപ്പിക്കുകയും അതിനെ രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല, ”ബിൻ സായിദ് പറഞ്ഞു
“ഫ്രാൻസിലെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും എങ്ങനെയാണു നിയമത്തിന്റെ കുടക്കീഴിൽ വസിക്കുന്ന മുസ്‌ലിം പൗരന്മാരെ ഫ്രാൻസ് സ്വീകരിക്കുന്നത് എന്നും വ്യക്തമാക്കി. അവരുടെ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും സേവനം നൽകുകയും അവരുടെ അവകാശങ്ങൾ ഈ സാഹചര്യത്തിൽ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നു എന്നും യു എ ഇ കിരീടാവകാശി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുന്നേ സൗദി അറേബ്യയും പാകിസ്ഥാനും തുർക്കിയും സങ്കുചിത താല്പര്യങ്ങളാൽ രാഷ്ട്രീയ പ്രേരിതം ആയി നടത്തുന്ന മുതലെടുപ്പിന്റെ ഭാഗമായി ഫ്രാൻസിനെതിരെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ യൂ എ ഇ യും സമാനമായ നിലപാട് എടുക്കുമ്പോൾ, ലോകമാകെ അസന്തുലിതാവസ്ഥയും അശാന്തിയും പടർത്താനുള്ള പാക്കിസ്ഥാന്റെയും തുർക്കിയുടെയും നീക്കത്തിനെതിരെ ഇസ്ലാമിക ലോകത്തു നിന്ന് തന്നെ ഒരു വിഭാഗത്തിൽ നിന്നും ഒരു എതിർപ്പ് രൂപം കൊള്ളുന്നതായിട്ടാണ് കാണാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha






















