ഇത് ആരുടെ കരുതല്‍... പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷകനായി ഒരു തിമിംഗല ശില്പം

നെതര്‍ലാന്‍ഡില്‍ പാളം തെറ്റി താഴേക്ക് പതിക്കാന്‍ പോയ ട്രെയിനിനെ ഒരു അത്ഭുത കരം പിടിച്ചു നിര്‍ത്തി. നിലത്തുനിന്ന് നിരവധി മീറ്റര്‍ ഉയരത്തില്‍ പാഞ്ഞ മെട്രോ ട്രെയിന്‍ പെട്ടെന്നായിരുന്നു പാളം തെറ്റി താഴേക്ക് വീഴാന്‍ പോയത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന തിമിംഗലത്തിന്റെ ശില്‍പത്തില്‍ തട്ടി ട്രെയിന്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ചെറിയ പരുക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപെട്ട ഡ്രൈവറിന് ഇപ്പോഴും അത്ഭുത രക്ഷപെടല്‍ വിശ്വസിക്കാനായിട്ടില്ല.ഉയരത്തില്‍ തിമിംഗലത്തെ തട്ടി നില്‍ക്കുന്ന ട്രെയിന്‍ എങ്ങനെ സുരക്ഷിതമായി താഴെയിറക്കാം എന്ന ആലോചനയിലാണ് അധികൃതര്‍. ഈ കാഴ്ച കാണാന്‍ നിരവധി പേരാണ് അവിടേക്ക് എത്തുന്നത്. തിമിംഗലത്തില്‍ നിന്ന് ട്രെയിന്‍ കേടുപാടുകളില്ലാതെ താഴെയിറക്കാന്‍ ക്രെയിന്‍ ഉപയോഗിച്ച് ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തന്റെ ശില്‍പം നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് ശില്പം രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ് മാര്‍ട്ടന്‍ സ്ട്രൂയിജ് പറഞ്ഞു. ഒരു മെട്രോ ട്രെയിനിനെ താങ്ങാന്‍ മാത്രമുള്ള ശക്തി തന്റെ ശില്‍പത്തിനുണ്ടെന്ന് അറിഞ്ഞത് അത്ഭുതപ്പെടുത്തുന്നുവെന്നും ശില്‍പി പറഞ്ഞു.
https://www.facebook.com/Malayalivartha






















