ഫ്രഞ്ച് സേന വ്യോമാക്രമണത്തിലൂടെ 50 അല്‍ ഖായിദ ഭീകരരെ മാലിയില്‍ വധിച്ചു

അല്‍ ഖായിദ ബന്ധമുള്ള 50 ഭീകരരെ ഫ്രഞ്ച് സേന വ്യോമാക്രമണത്തില്‍ വധിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയയുടെ തലസ്ഥാനമായ ബമാകോ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ആണ് വിവരം പുറത്തു വിട്ടത്.
ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഭീകരരില്‍ നിന്നു പിടിച്ചെടുത്തു.
പട്ടാള കലാപത്തിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാലിയിലെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു.
താല്‍ക്കാലിക സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ ഉടന്‍ പുതിയ ഭരണകൂടം അധികാരത്തിലെത്തുമെന്ന് പാര്‍ലി പറഞ്ഞു.
ഫ്രഞ്ച് നേതൃത്വത്തിലുള്ള സൈനിക നീക്കത്തിലൂടെയാണ് 2013-ല്‍ രാജ്യത്ത് തീവ്രവാദികളെ അടിച്ചമര്‍ത്തിയത്.
എന്നാല്‍, ഈ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുകയും ആക്രമണങ്ങള്‍ നടത്തിവരികയുമാണ്.
https://www.facebook.com/Malayalivartha






















