ചൈനയ്‌ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ജര്‍മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്

ഇന്തോ - പസിഫിക് സമുദ്രമേഖലയില്‍ പിടിമുറുക്കാന്‍ ചൈന ശ്രമിക്കുന്നതിനെതിരെ ജര്‍മനി നീക്കം നടത്തുന്നു.
2021-ല്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ് ആരംഭിക്കും. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജര്‍മനിയുടെ തീരുമാനം.
ഇന്തോ - പസിഫിക് സമുദ്രമേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ധാരണ അനുസരിച്ചാണ് ഈ നടപടി.
ജര്‍മന്‍ പ്രതിരോധമന്ത്രി അനഗ്രെറ്റ് ക്രംപ് കാരന്‍ബവനാണ് ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് നടത്തുമെന്ന് അറിയിച്ചത്.
https://www.facebook.com/Malayalivartha






















