ഉറഞ്ഞ് തുള്ളുന്ന ചൈനയെ തളയ്ക്കാൻ ലോക ശക്തികൾ ഇന്ത്യയ്‌ക്കൊപ്പം; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജർമനിയുടെ യുദ്ധകപ്പൽ ; തന്ത്ര പ്രധാനമായ 17 കരാറുകളിൽ ഒപ്പ് വച്ചു

ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് ജർമനിയും. ലോകശക്തികൾ ഇന്ത്യയ്ക്ക് ഒപ്പം കൂടുന്ന പ്രതിഭാസം വീണ്ടും ആവർത്തിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് ജർമ്മൻ യുദ്ധക്കപ്പൽ എത്തുന്നു ഉടൻ . ഇന്ത്യയിലെ വ്യവസായ ഇടനാഴിയിൽ മുതൽമുടക്കാൻ ജർമ്മനിയ്ക്ക് പ്രധാനമന്ത്രിയുടെ ക്ഷണം ; ഒപ്പ് വച്ചത് തന്ത്ര പ്രധാനമായ 17 കരാറുകളിൽ ആണ് ...ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനമെന്ന് എടുത്ത് പറയണ്ടല്ലോ . ആഗോള തലത്തിൽ ഭീഷണി ഉയർത്തുന്ന ചൈനയെ നേരിടാൻ കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്ക് ഒപ്പം ചേരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഏറ്റവും ഒടുവിൽ ജർമ്മനിയും ചൈനയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.ഇന്തോ – പസഫിക് സമുദ്ര മേഖലയിൽ പിടിമുറുക്കാൻ ചൈന നിരന്തരമായി ശ്രമിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത് . ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ യുദ്ധക്കപ്പൽ പട്രോളിംഗ് നടത്തുമെന്നു ജർമ്മൻ പ്രതിരോധമന്ത്രി അനഗ്രെറ്റ് ക്രംപ് കാരൻബവർ അറിയിക്കുകയുണ്ടായി .
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് സഖ്യത്തിനു കൂടുതൽ ശക്തി പകരുന്നതാണ് ജർമ്മനിയുടെ പ്രഖ്യാപനം എന്തും ശ്രദ്ധേയം . ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുടെ ജർമ്മൻ സന്ദർശനത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.ഇതിനിടെ, ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സൈനിക അഭ്യാസത്തിന്റെ മുഖമുദ്രയായ മലബാര്‍ സൈനികാഭ്യാസത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമേ ഓസ്‌ട്രേലിയയും ജപ്പാനും നാവികാഭ്യാസത്തിന്റെ ഭാഗമാകും. ജര്‍മ്മന്‍ നാവികസേനയും ഒരു ഘട്ടത്തില്‍ പങ്കുചേരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ ജര്‍മന്‍ നാവികസേനയുടെ സാന്നിധ്യം നിയമങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ജര്‍മന്‍ പ്രതിരോധമന്ത്രി അറിയിച്ചു.’ പ്രദേശത്ത് ജര്‍മനി അതിന്റെ പദവി അടയാളപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.
അടുത്തവര്‍ഷത്തോടെ യുദ്ധക്കപ്പല്‍ വിന്യസിക്കാനാകുമെന്നാണ് കരുതുന്നത്.’അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബഡ്ജറ്റ് പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കും. 2020ല്‍ കൊവിഡ് ഞങ്ങളുടെ ബഡ്ജറ്റിനെ താറുമാറിലാക്കി. ഇന്തോ-പസഫിക് മേഖലയില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി ജര്‍മനിയുടെ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം ശക്തമാക്കുക എന്നുളളതാണ് തന്റെ ലക്ഷ്യം’- ജര്‍മന്‍ പ്രതിരോധമന്ത്രി പറഞ്ഞു.ചൈനയെ തളയ്ക്കാൻ ഇന്ത്യക്ക് കൂട്ടായി ജർമനിയും എത്തുമ്ബോപ്ൾ കളികൾ മാറി മാറിയും. വ്യാപാരത്തി നിക്ഷേപങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുളള സാധ്യത, ഭീകരതയെ ചെറുക്കുക എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. അടുത്ത വര്‍ഷം ഇന്ത്യന്‍ സമുദ്രത്തില്‍ പട്രോളിങ്ങ് നടത്താന്‍ ജന്‍മ്മന്‍ യുദ്ധകപ്പല്‍ സജ്ജമാണെന്നും ഇന്തോ-പസഫിക് മേഖലയിലെ ജര്‍മനിയുടെ നാവിക സാന്നിദ്ധ്യം മേഖലയിലെ ക്രമസമാധാനം സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ജര്‍മന്‍ പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത് വലിയൊരു ആശ്വാസം തന്നെയാണ്.
https://www.facebook.com/Malayalivartha






















