കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നേപ്പാളിൽ; ഇന്ത്യൻ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാൾ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണ് ഇന്ന് മുതൽ നടക്കാൻ പോകുന്നത്; നേപ്പാൾ പ്രസിഡന്റ് വിദ്യ ദേവി ഭന്ധാരി നേപ്പാൾ സൈന്യത്തിന്റെ ജനറൽ റാങ്ക് നൽകി നരവാനെയെ ആദരിക്കും

ഇന്ത്യയുടെ തന്ത്ര പ്രധാന വഹിക്കുന്ന വ്യക്തികൾ സൗഹൃദ രാജ്യങ്ങളിലെക്ക് പോകുന്നതും കാര്യങ്ങൾ ചർച്ച ചെയ്യുന്നതും നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതുമെല്ലാം പതിവ് കാഴ്ച്ചയാകുകയാണ് .ഇപ്പോൾ ഇതാ കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നേപ്പാളിലേക്ക് . മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്ന് നേപ്പാളിലെത്തുംകയാണ് അടുത്തിടെ ഇന്ത്യൻ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാൾ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണ് ഇന്ന് മുതൽ നടക്കാൻ പോകുന്നത് . സന്ദർശനവേളയിൽ നേപ്പാൾ പ്രസിഡന്റ് വിദ്യ ദേവി ഭന്ധാരി നേപ്പാൾ സൈന്യത്തിന്റെ ജനറൽ റാങ്ക് നൽകി നരവാനെയെ ആദരിക്കുകയും ചെയ്യും .നവംബർ 5 ന് ആർമി പവലിയനിലെ രക്തസാക്ഷികളുടെ സ്മാരകത്തിൽ ജനറൽ നരവാനെ ആദരാഞ്ജലി അർപ്പിക്കും. നവംബർ ആറിന് ശിവപുരിയിലെ ആർമി കമാൻഡിലെയും സ്റ്റാഫ് കോളേജിലെയും വിദ്യാർത്ഥി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിസംബോധന ചെയ്യും.
നേപ്പാൾ പ്രസിഡന്റ് വിദ്യ ദേവി ഭന്ധാരി, പ്രധാനമന്ത്രി കെ പി ശർമ്മ ഒലി എന്നിവരുമായും നരവാനെ കൂടിക്കാഴ്ച നടത്തും . സന്ദർശനത്തിനായി ഫെബ്രുവരി മൂന്നിന് തന്നെ നേപ്പാൾ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ കൊറോണയെ തുടർന്നുള്ള ലോക് ഡൗൺ മൂലം സന്ദർശനം നീളുന്ന സ്ഥിതിയായിരുന്നു ഉണ്ടായത് . അടുത്തിടെയായി ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നരവാനെ നേപ്പാളിലേക്ക് പോകുന്നത് ..ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിൽ ഒലി സർക്കാരിന്റെ ഇടപെടലുകളെ തുടർന്ന് ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു . എന്നാൽ നേപ്പാൾ സൈന്യത്തിന്റെ ഇന്ത്യയോടുള്ള അനുഭാവത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. നേരത്തെ ഇന്ത്യക്കെതിരെ പ്രസ്താവന നടത്താൻ പ്രധാനമന്ത്രി ഒലി ആവശ്യപ്പെട്ടപ്പോൾ നേപ്പാൾ സേനാ മേധാവി നിരസിച്ചതും ഇന്ത്യ കണ്ടിരുന്നു . നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാരിനെ ചൊൽപ്പടിയിൽ നിർത്താനുള്ള ചൈനയുടെ ശ്രമം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ കരസേന മേധാവിക്ക് നേപ്പാൾ സൈന്യത്തിന്റെ ജനറൽ സ്ഥാനം ആദര സൂചകമായി നൽകുന്നതെന്നതും ശ്രദ്ധേയമാണ്.
അടുത്തിടെയായി ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നരവാനെയുടെ നേപ്പാൾ സന്ദർശനം .അതേ സമയം ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരവേ നേപ്പാള്‍ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കുകയായിരുന്നു . ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാളിന്റെ പാര്‍ലമെന്റിന്റെ അംഗീകാരം നൽകിയിരുന്നു നേപ്പാളി കോണ്‍ഗ്രസ് (എന്‍സി), രാഷ്ട്രീയ ജനതാ പാര്‍ട്ടി-നേപ്പാള്‍ (ആര്‍ജെപി-എന്‍), രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (ആര്‍പിപി) എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഭരണഘടനയുടെ മൂന്നാം പട്ടിക ഭേദഗതി ചെയ്യുന്നതിനായി കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചു. 275 അംഗ പ്രതിനിധി സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബില്‍ പാസാക്കുന്നതിന് വേണ്ടിയിരുന്നത്. ഈ ബില്‍ ഇനി ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് അയക്കും. അവിടേയും ഇതേ പ്രക്രിയ ആവര്‍ത്തിക്കും.ഈയൊരു സാഹചര്യത്തിലാണ് നേപ്പാളിൽ ഇന്ത്യ സന്ദർശനം നടത്തുന്നത്.
https://www.facebook.com/Malayalivartha






















