പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിക്കൂട്ടാനൊരുങ്ങി പാക്കിസ്ഥാന്‍; പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുടെ 13 അംഗ സംഘം ചൈനയിൽ പോയി കരാർ ചർച്ച നടത്തി മടങ്ങി

പാക്കിസ്ഥാന് ഇന്ത്യയെ ഭയക്കുന്നുണ്ടോ ? ഉണ്ടെന്ന് തെളിയിക്കുകയാണ് പാകിസ്ഥാന്റെ പുതിയ ചുവടു വയ്പുകൾ. ഇന്ത്യ എന്തൊക്കെ തരത്തിൽ ഒരു നീക്കം നടത്തിയാലും അതുപോലൊരു മറ്റൊരു നീക്കം പാകിസ്ഥാൻ ചെയ്തിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിലേക്ക് കൂടുതൽ റഫാലുകൾ എത്തുന്ന വിവരം കഴിഞ്ഞ ദിവസം നാം അറിഞ്ഞിരുന്നു. എന്നാൽ ഈ നീക്കത്തിൽ ഭയന്ന് പാക്കിസ്ഥാന്‍ പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലേക്ക് കൂടുതൽ റഫാലുകൾ എത്തുമെന്ന ആശങ്കയ്ക്കിടയിൽ ചൈനയിൽ നിന്ന് അടിയന്തരമായി 30 ജെ -10 (സിഇ) യുദ്ധവിമാനങ്ങളും മിസൈലുകളും വേണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു സംഘം ചൈന സന്ദർശിച്ച് 50 ജെ -10 (സിഇ) യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചയ്ക്ക് അന്തിമ രൂപം നൽകിയിരുന്നു. ആകെ 50 എണ്ണത്തിൽ 30 ജെറ്റുകളും മിസൈലുകളും അടിയന്തിരമായി വാങ്ങാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. 2009 ൽ തന്നെ ചൈനീസ് ജെ -10 വാങ്ങുന്നതിനെക്കുറിച്ച് പാക്കിസ്ഥാൻ ചർച്ച ആരംഭിച്ചുവെങ്കിലും ജെഎഫ് 17 ജെറ്റിന്റെ സംയുക്ത ഉത്പാദന ചർച്ച തുടങ്ങിയതോടെ അത് നിർത്തിവച്ചു. റഫാൽ ജെറ്റ് ഇന്ത്യൻ വ്യോമസേനയിൽ വന്നതിനുശേഷമാണ് പാക്കിസ്ഥാൻ വീണ്ടും ആ ചർച്ച ആരംഭിച്ചത്.
ഒക്ടോബർ 22 ന് പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുടെ 13 അംഗ സംഘം ചൈനയിൽ പോയി കരാർ ചർച്ച നടത്തി മടങ്ങിയെന്നാണ് അറിയുന്നത്.ചൈനീസ് വ്യോമസേനയുടെ ജെ -10 സി യുടെ കയറ്റുമതി പതിപ്പാണ് ജെ 10 (സിഇ). ഇത് 4.5 തലമുറ പോര്‍വിമാനമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2006 ലാണ് ചൈനീസ് വ്യോമസേനയിൽ ജെ 10 ഉൾപ്പെടുത്തിയത്. മെച്ചപ്പെട്ട റഡാർ (എഇഎസ്എ) കൂടാതെ 250 കിലോമീറ്റർ വരെ പിഎൽ 10, എയർ-ടു-എയർ പിഎൽ 15 മിസൈലുകളും ഇതിൽ നിന്ന് പ്രയോഗിക്കാനാകും. സിംഗിൾ എൻജിൻ യുദ്ധവിമാനത്തിന് ഒരു സമയം 6000 കിലോഗ്രാം ആയുധങ്ങൾ വഹിക്കാൻ കഴിയും. ഇതിന് 11 മിസൈലുകളോ ബോംബുകളോ ഘടിപ്പിക്കാനും കഴിയും.ഇന്ത്യൻ വ്യോമസേനയിലേക്ക് മൂന്ന് ഫ്രഞ്ച് റഫാൽ മൾട്ടി-കോംബാറ്റ് യുദ്ധവിമാനങ്ങൾ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് റാഫേൽ ജെറ്റുകൾ ജൂലൈ 29 ന് ഇന്ത്യയിലെത്തിയിരുന്നു. ഈ പോർവിമാനങ്ങൾ ഇതിനകം തന്നെ വ്യോമസേനയുടെ സ്ക്വാഡ്രൺ 17 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പാക്കിസ്ഥാന്റെ പരിഭ്രാന്തിക്കും പിരിമുറുക്കത്തിനും കാരണമായിരിക്കുന്നത്.
റഫാലിൽ ഘടിപ്പിക്കാൻ സാധിക്കുന്ന മിസൈലുകളെക്കുറിച്ച് പാക്കിസ്ഥാന് ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എയർ-ടു-എയർ മെറ്റോർ മിസൈലുകളും MICA മിസൈലുകളും പാക്കിസ്ഥാനെ പേടിപ്പെടുത്തുന്നുണ്ട്. ഇത്തരം മിസൈലുകൾ ഘടിപ്പിച്ച യുദ്ധവിമാനങ്ങളൊന്നും പാക്ക് വ്യോമസേനയുടെ കൈവശമില്ല. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെംഗ്ഡു ജെ 7, മിറാഷ് 3, മിറാഷ് 5 എന്നിവയാണ് പാക്കിസ്ഥാൻ വ്യോമസേനയിലുള്ളത്.
https://www.facebook.com/Malayalivartha






















