ഇന്ന് രാത്രിയില്‍ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും; ഒരു വലിയ വിജയത്തിന്റെ പ്രഖ്യാപനം; ശുഭ സൂചന പങ്കുവച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഫലം അറിയാവുനുള്ള ആകാംഷയിലാണ് ലോകം മുഴുവൻ. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ ഒന്നും പ്രതീക്ഷിക്കാൻ കഴിയാത്ത നിലയിലാണ് കാര്യങ്ങൾ പോകുന്നത്. ഫലം പുറത്തുവരുന്നതിനിടെ വിജയ പ്രതീക്ഷയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് കളം നിറഞ്ഞു നിൽക്കുകയാണ് . ട്വിറ്ററിലൂടെയാണ് അദ്ദേഹം ശുഭ സൂചന പങ്കുവച്ചത്. ഇന്ന് രാത്രിയില്‍ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വലിയ വിജയത്തിന്റെ പ്രഖ്യാപനം എന്നാണ് . ട്രംപ് ട്വീറ്റ് ചെയ്തത് . എന്നാൽ , ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് മുന്നില്‍ നില്ക്കുന്ന അവസ്ഥയാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം തള്ളിക്കൊണ്ട് ട്രംപ് മുന്പിലേക്കു കടന്നു വരികയാണ്. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപ് 213 ഉം ബൈഡന് 220 വോട്ടുകളുമാണ് നേടിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മാറിമറിയുന്ന ഫല സൂചനകളില്‍ ജാഗ്രതയോടെ നീങ്ങി നിക്ഷേപകര്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും സ്ഥാനാര്‍ത്ഥി ജോ ബിഡനും തമ്മിലുളള പോരാട്ടത്തിന്റെ ആദ്യ സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തര ഇക്വിറ്റി വിപണികള്‍ അരശതമാനം ഉയര്‍ന്നു.
https://www.facebook.com/Malayalivartha






















