കോവിഡിനോട് വിടപറയാൻ നേരമായി....വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ്

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പോളാര്‍ഡ്. പരീക്ഷണം സംബന്ധിച്ച് പുറത്തു വരുന്ന ഡേറ്റകള്‍ റെഗുലേറ്റര്‍മാര്‍ ശ്രദ്ധയോടെ അവലോകനം ചെയ്യുമെന്നും പിന്നീട് ആര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിന്‍ ചുരുങ്ങിയത് അമ്ബത് ശതമാനം ഫലപ്രദമായിരിക്കണം എന്ന നിഷ്‌കര്‍ഷ വെച്ചിട്ടുണ്ട്. ശാസ്ത്രീയമായി അത് വളരെ കഠിനമാണ്. എന്നാല്‍ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യമായാലും ജീവിതം പഴയപടിയാകാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















