ബൈഡന് വിജയത്തിനരികെ.... അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. മിഷിഗണില്‍ കൂടി വിജയം ഉറപ്പിച്ചതോടെയാണ് ബൈഡന്‍ നിര്‍ണായകമായ ലീഡിലേക്ക് എത്തിയത്.
ഇതേ ലീഡ് തുടര്‍ന്നാല്‍ മാജിക് നമ്പര്‍ എന്ന 270 നേടാന്‍ ബൈഡനാകും. പ്രസിഡന്റ് പദത്തിലേറാന്‍ 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്. 6 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയില്‍ ബൈഡനു മേല്‍ക്കൈ ഉണ്ടെങ്കിലും വോട്ടെണ്ണല്‍ ഇന്നു മാത്രമേ പുനരാരംഭിക്കുകയുള്ളൂ. നിലവില്‍ 49.3 ശതമാനം വോട്ട് നേടി ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണ്. െ
പന്‍സല്‍വേനിയയും നെവാഡയും തുണച്ചാല്‍ ആറ് വോട്ടുകള്‍ കൂടി നേടി ബൈഡന് പ്രസിഡന്റ് പദത്തിലെത്താം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് 214 ഇലക്ട്രല്‍ വോട്ടുകളാണ് നേടിയിരിക്കുന്നത്. അതേസമയം, ജോര്‍ജിയയിലെ വോട്ടിങ് ശതമാനം കുറഞ്ഞതോടെ, ബാലറ്റ് എണ്ണുന്നതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് ട്രംപ് ക്യാമ്ബ് ലോസ്യൂട്ട് ഫയല്‍ ചെയ്തു. ബൈഡന്‍ സ്വന്തമാക്കിയ വിസ്‌കോന്‍സെനില്‍ ട്രംപ് പക്ഷം വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്. വിന്‍കോന്‍സെനില്‍ 10 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. പെന്‍സില്‍വേനിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുണ്ട്. പെന്‍സില്‍വേനിയയില്‍ ബാലറ്റ് വോട്ടുകള്‍ ഇനിയും എണ്ണിതീര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരെ റിപ്പബ്ലിക്കന്‍മാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















