എഴുതി തള്ളിയിടത്തു നിന്നും ഉയർന്നു വന്ന ഡൊണാൾഡ് ട്രംപ്; ഒന്നും പ്രവചിക്കാൻ സാധ്യമല്ലാത്ത വണ്ണം ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പ് അങ്ങേയറ്റം കലുഷിതം, പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ ജോ ബൈഡൻ ഇത്രയും പ്രതീക്ഷ വയ്ക്കുന്നതും ട്രംപ് ആശങ്കപ്പെടുന്നതും കാരണം ഇത്...

ഡൊണാൾഡ് ട്രംപിന്റെ പ്രേത്യേകത അതാണ് , എഴുതി തള്ളിയിടത്തു നിന്നും ആണ് അദ്ദേഹം എപ്പോഴും ഉയർന്നു വന്നിട്ടുള്ളത്. ലോക മാധ്യമങ്ങൾ പൊതുവിലും അമേരിക്കൻ മാധ്യമങ്ങൾ പ്രേത്യേകിച്ചും ഒരു സാധ്യതയും ഡൊണാൾഡ് ട്രംപിന് കൊടുത്തിരുന്നില്ല , തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വരെ. ജോ ബൈഡന്റെ കീഴിൽ ഡെമോക്രറ്റുകളുടെ നീല തരംഗം ഉണ്ടാകും എന്നായിരുന്നു ലോക വ്യാപകമായി ഉണ്ടായ പൊതു ബോധം. ഉണ്ടായ പൊതു ബോധം ആണോ അതോ ഇടതു ലിബറലുകളുടെ ശക്തമായ ആധിപത്യം പുലരുന്ന മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തത് ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ നിലവിലെ സാദ്ധ്യതകൾ വച്ച് പരിശോധിക്കുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ ഇപ്പോൾ നില നിൽക്കുന്ന ട്രെൻഡ് പ്രകാരം മുന്നോട്ടു പോവുകയാണെങ്കിൽ ഡൊണാൾഡ് ട്രംപ് തന്നെ നാല്പത്തി ആറാമത് അമേരിക്കൻ പ്രെസിഡന്റ് ആകും.
എന്നാൽ ഒന്നും പ്രവചിക്കാൻ സാധ്യമല്ലാത്ത വണ്ണം ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പ് അങ്ങേയറ്റം കലുഷിതം ആണ്. 2020 മൊത്തത്തിൽ ഇത്രയും സംഭവ ബഹുലം ആയിരിക്കുമ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനു മാത്രം അതിൽ നിന്നും മാറി നില്ക്കാൻ കഴിയില്ലല്ലോ. അത് കൊണ്ട് തന്നെ എന്തും സംഭവിക്കാൻ സാധ്യത ഉണ്ട്. പ്രേത്യേകിച്ചും ഏറ്റവും അവസാനം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ ആണെന്നും അതിൽ മൃഗീയ ഭൂരിപക്ഷം തങ്ങൾക്ക് ആണ് എന്നും ഡെമോക്രറ്റുകൾ അവകാശപ്പെടുമ്പോൾ. നിലവിലെ ട്രെൻഡ് പ്രകാരം താൻ ജയിച്ചു എന്ന് ട്രംപ് അവകാശവാദം ഉന്നയിക്കുമ്പോഴും കാത്തിരിക്കുവാനും ക്ഷമിക്കുവാനും നമുക്ക് ഇനിയും സമയം ഉണ്ടെന്നും ജോ ബൈഡൻ തന്റെ അണികളോട് പറയുന്നതും ഈ ഒറ്റ പ്രതീക്ഷയുടെ പുറത്തു ആണ്. ബൈഡന്റെ ഈ ഒരു ആത്മവിശ്വാസത്തെ തന്നെയാണ് റിപ്പബ്ലിക്കന്മാർ പ്രേത്യേകിച്ചും അവരുടെ നേതാവ് ഡൊണാൾഡ് ട്രംപ് ഒരല്പം ഭയക്കുന്നത്. അത് കൊണ്ടാണല്ലോ പോസ്റ്റൽ വോട്ടുകൾ നീതി പൂർവ്വം അല്ലെന്നും , നിയമ വിധേയം അല്ലെന്നും , അത് ജനങ്ങൾക്കെതിരെ ഉള്ള ഗൂഢാലോചന ആണെന്നും , അതിനാൽ എന്തെങ്കിലും തിരിമറി തിരഞ്ഞെടുപ്പ് ഫലത്തിൽ നടന്നാൽ താൻ സുപ്രീം കോടതിയെ സമീപിക്കും എന്ന് ട്രംപ് സംശയമില്ലാതെ പ്രഖ്യാപിച്ചത്.
അതെന്തോ ആകട്ടെ , അത് ട്രംപ് വിജയിക്കാതിരുന്നാലുള്ള സ്ഥിതി ആണ്. നിലവിലെ സാദ്ധ്യതകൾ പ്രകാരവും ട്രെൻഡ് പ്രകാരവും ട്രംപിന് തന്നെയാണ് മുൻതൂക്കം.താൻ വീണ്ടും പ്രസിഡന്റ ആയി തിരഞ്ഞെടുക്കപ്പെടാൻ ട്രംപിന് മുന്നിലുള്ള സാധ്യത ഇങ്ങനെയാണ്. ട്രംപിന്റെ വിജയത്തിലേക്കുള്ള പ്രധാന വഴി 2016 ൽ അദ്ദേഹം വിജയിച്ച സംസ്ഥാനമായ പെൻസിൽവാനിയയിലൂടെയാണ്. അവിടെ വിജയിച്ചാൽ 270 ഇലക്ട്‌റൽ കോളേജ് വോട്ടുകൾ നേടുന്നതിന് മറ്റ് ബാറ്റിൽ സ്റ്റേറ്റുകളിൽ മൂന്നെണ്ണത്തിൽ അദ്ദേഹം വിജയിച്ചാൽ മതി . എന്നാൽ പെൻസിൽവാനിയയിൽ വിജയിക്കുന്നില്ലെങ്കിൽ , ശേഷിക്കുന്ന അഞ്ചെണ്ണം ട്രംപിന് വെട്ടിപിടിക്കേണ്ടതായി വരും.
അമേരിക്കയിലെ അസോസിയേറ്റഡ് പ്രെസ്സിന്റെ റിപോർട്ടുകൾ പ്രകാരം നിലവിൽ 20 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള പെൻസിൽവാനിയയിൽ 64 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 12 .6 ശതമാനം വോട്ടുകൾക്ക് അദ്ദേഹം എതിർ സ്ഥാനാർഥി ജോ ബൈഡനെക്കാൾ മുന്നിലാണ്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ പെൻസിൽവാനിയ ട്രംപിനൊപ്പം നിൽക്കുകയും പ്രസിഡന്റ പദവിയിലേക്ക് അദ്ദേഹം കൂടുതൽ അടുക്കുകയും ചെയ്യും. ഇനി അടുത്തതായി വരുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ എന്ന് പറയുന്നത് അലാസ്ക , ജോർജിയ , മിഷിഗൺ , നെവാഡ , നോർത്ത് കരോലിന , വിസ്കോസിൻ എന്നിവയാണ്.
3 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള അലാസ്‌കയിൽ 45 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 29 .1 ശതമാനം വോട്ടുകൾക്ക് ട്രംപ് മുന്നിലാണ്. ട്രംപിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ വോട്ടുകൾ എണ്ണിയിട്ടുള്ളു എന്നത് കൊണ്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. 16 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള ജോർജിയയിൽ 94 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 2 .2 ശതമാനം വോട്ടുകൾക്ക് ട്രംപ് മുന്നിലാണ്. 16 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള മിഷിഗണിൽ 90 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ .5 ശതമാനം വോട്ടുകൾക്ക് ട്രംപ് മുന്നിലാണ്. 6 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള നെവാഡയിൽ യിൽ 67 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ .6 ശതമാനം വോട്ടുകൾക്ക് ജോ ബൈഡൻ മുന്നിലാണ്. എന്നാൽ ഒരുപാട് വോട്ടെണ്ണൽ ബാക്കി ഉള്ളത് കൊണ്ട് കൃത്യമായി ഫലം പറയാൻ ഇവിടെ കഴിയുകയില്ല. 15 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള നോർത്ത് കരോലീനയിൽ 94 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ. 1 .4 ശതമാനം വോട്ടുകൾക്ക് ട്രംപ് മുന്നിലാണ്. 10 ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള ജോർജിയയിൽ 95 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 0 .7 ശതമാനം വോട്ടുകൾക്ക് ജോ ബൈഡൻ മുന്നിലാണ്.
ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് പെൻസിൽവാനിയയിൽ ജയിച്ച ട്രംപ് നേരത്തെ പറഞ്ഞ സാധ്യത നില നിർത്തുന്ന സംസ്ഥാനങ്ങളിൽ രണ്ടോ അതിലധികമോ ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റ ആകും. നമുക്ക് ഇവിടെ വ്യക്തമായി മനസിലാകുന്ന കാര്യം എന്താണെന്നു വച്ചാൽ ഇരു സ്ഥാനാർത്ഥിക്കും തമ്മിൽ ഉള്ള വോട്ട് വ്യത്യാസം വളരെ നേരിയതാണ്. അമേരിക്കയിലെ ഇലക്ട്‌റൽ കോളേജ് സംവിധാനം അനുസരിച്ച് ഒരു വോട്ടിനു ജയിച്ചാലും ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ട്‌റൽ കോളേജ് വോട്ടുകൾക്കും ആ സ്ഥാനാർഥിക്കു പോകും. അതായതു ഈ നേരിയ വ്യത്യാസത്തിൽ എന്തും സംഭവിക്കാം.
അത് കൊണ്ട് തന്നെയാണ് പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ ജോ ബൈഡൻ ഇത്രയും പ്രതീക്ഷ വയ്ക്കുന്നതും ട്രംപ് ആശങ്കപ്പെടുന്നതും. അഥവാ നിലവിലെ സാധ്യതകൾക്ക് വിരുദ്ധമായി ബൈഡൻ ജയിക്കുകയാണെങ്കിൽ ട്രംപ് സുപ്രീം കോടതിയെ സമീപിക്കാൻ എല്ലാ സാധ്യതകളും കാണുന്നുണ്ട് , അതോടൊപ്പം തന്നെ ട്രംപിന്റെ ഇത്തരം നടപടികളെ നേരിടാൻ നിയമ സംഘത്തെ തയ്യാറാക്കി വച്ചിട്ടുണ്ട് എന്ന് ഡെമോക്രാറ്റ് പക്ഷക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ദിവസമാണ് വരാൻ പോകുന്നത് എന്ന് സംശയം ഇല്ലാത്ത കാര്യം ആണ്. അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനു തന്നെ.
https://www.facebook.com/Malayalivartha






















