കോവിഡ് പ്രതിരോധം: അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പുതുക്കി

ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പുതുക്കി. ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച പുതിയ നിയമങ്ങള്‍ നവംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും.
നാലു ദിവസത്തില്‍ കൂടുതല്‍ അബുദാബിയില്‍ തങ്ങാന്‍ ഉദ്ദേശിച്ച് വരുന്നവര്‍ നാലാം ദിവസം നിര്‍ബന്ധമായും കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം. കൂടാതെ എട്ടു ദിവസമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എട്ടാം ദിവസം അടുത്ത പിസിആര്‍ പരിശോധന നടത്തണമെന്നുമാണ് പുതിയ നിര്‍ദേശം.
നിലവില്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂര്‍ മുന്‍പ് എടുത്ത പിസിആര്‍ ടെസ്റ്റിന്റെയോ ഡിപിഐ ടെസ്റ്റിന്റെയോ കോവിഡ് നെഗറ്റീവ് ഫലം വേണം. നിയമം ലംഘിച്ചാല്‍ പിഴയും ഉണ്ടാകും.
https://www.facebook.com/Malayalivartha






















