പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലവിൽ തന്റെ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ്; എണ്ണി തീർന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയം തനിക്ക് സുനിശ്ചിതം ആണെന്നാണ് ട്രംപിന്റെ അവകാശ വാദം, ഉറപ്പിക്കാറായിട്ടില്ലെന്ന് ബൈഡൻ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലവിൽ തന്റെ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ്, നിലവിൽ എണ്ണി തീർന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയം തനിക്ക് സുനിശ്ചിതം ആണെന്നാണ് ട്രംപിന്റെ അവകാശ വാദം. എന്നാൽ ഇത് വക വച്ചു കൊടുക്കാൻ തയ്യാറല്ല ജോ ബൈഡൻ, എല്ലാ വോട്ടുകളും എണ്ണി തീരുന്നതു വരെ കാത്തു നില്ക്കാൻ ആണ് ബൈഡൻ തന്റെ അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത് , ബൈഡന്റെ കണ്ണ് വൈകി എത്തിയ തപാൽ വോട്ടുകളിൽ ആണ് , തപാൽ വോട്ടുകൾ ഭൂരി ഭാഗവും ജോ ബൈഡനു ലഭിക്കും എന്നാണ് ഡെമോക്രറ്റുകൾ വിശ്വസിക്കുന്നത്. എന്നാൽ തപാൽ വോട്ടുകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വൈകി വന്ന വോട്ടുകൾ എണ്ണാൻ പാടില്ല എന്നും , ഇത് അമേരിക്കൻ ജനതയോട് ചെയ്യുന്ന ഗൂഢാലോചന ആണെന്നും അതിനാൽ അത്തരത്തിൽ ഏതെങ്കിലും ഒരു ശ്രമം ഉണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കും എന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ട്രംപിന്റെ വധ ഗതികളെ രൂക്ഷമായി എതിർത്ത് കൊണ്ട് ഡെമോക്രറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ അമേരിക്ക ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിൽ കുരുതി കളം ആവുകയാണ് ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പ്.
ബുധനാഴ്ച രാവിലെ നേരത്തേയോട് കൂടെ പ്രധാനപ്പെട്ട പല ബാറ്റിൽ ഗ്രൗണ്ടുകളും ട്രംപ് വിജയിക്കുകയുണ്ടായി. തന്ത്ര പ്രധാനമായ ഫ്ലോറിഡ , ഒഹായോ , അയോവ എന്നിവ അതിൽ പെടും. എല്ലാ തവണയും ആരാണോ പ്രെസിഡെന്റ് അവർക്ക് വിജയം ലഭിക്കും എന്നതാണ് ഫ്ളോറിഡയുടെ പ്രേത്യേകത, അതിനാൽ തന്നെ ഇത്തവണ ഡൊണാൾഡ് ട്രംപ് തന്നെ വിജയിക്കും എന്ന് കരുതുന്നവരുണ്ട്. എന്നാൽ വളരെയധികം പ്രധാനപ്പെട്ട നോർത്തേൺ സ്റ്റേറ്റുകളിലും തങ്ങൾ വിജയിക്കും എന്ന് ജോ ബൈഡൻ ജൂനിയർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുക ഉണ്ടായി. എന്തായാലും ഓരോ സംസ്ഥാനങ്ങൾ തന്നെ തമ്മിൽ കൊമ്പു കോർക്കുന്ന തരത്തിൽ കടുത്ത മത്സരം തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. പ്രസിഡന്റ തിരഞ്ഞെടുപ്പിന്റെ ഫലം ലഭ്യമാകാൻ ഈ ആഴ്ച അവസാനത്തോളം തന്നെ ഒരു പക്ഷെ കാത്തിരിക്കേണ്ടി വന്നേക്കാം.
ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പാതയിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ”ബൈഡൻ പുലർച്ചെ 12: 30 ന് ശേഷം നടത്തിയ ഒരു ഒരു ഹ്രസ്വ പ്രസംഗത്തിൽ പറഞ്ഞു, എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഫലത്തെക്കുറിച്ച്“ ശുഭാപ്തിവിശ്വാസം ”ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടെ അനവധി നിയമാനുസൃത വോട്ടുകൾ ഇനിയും എണ്ണാൻ കാത്തിരിക്കുന്നതിനിടെ , താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് രംഗത്തെത്തിയത് ശ്രദ്ധേയമായി . വൈറ്റ് ഹ ഹൌസിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അരിസോണയിൽ കൂടുതൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടുകയും നിലവിൽ താൻ മുൻപിലുള്ള സ്ഥലങ്ങളിൽ ഇനി വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും താൻ അവിടെ ആൾറെഡി ജയിച്ചു കഴിഞ്ഞതായും പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ തന്നെ ജയിപ്പിച്ച വോട്ടർമാരോട് അദ്ദേഹം നന്ദിയും പറയുകയുണ്ടായി
ജോ ബൈഡൻ ട്രംപിൽ നിന്നും തിരിച്ചു പിടിക്കും എന്ന് പ്രതീക്ഷിക്കപെട്ട രണ്ടു സതേൺ സ്റ്റേറ്റുകളായ , ജോർജിയ നോർത്ത് കരോലിന എന്നിവിടങ്ങളിൽ ട്രംപ് ബൈഡന്റെ മുന്നോട്ട് പോക്കിനെ തടഞ്ഞു നിർത്തുകയുണ്ടായി. ഇത്തരത്തിൽ പല സ്റ്റേറ്റുകളിലും അഭിപ്രായ വോട്ടെടുപ്പുകൾ പ്രകാരം ബൈഡൻ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്ന സ്ഥലങ്ങളിൽ ട്രംപ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . ഇതേ തുടർന്നാണ് ബൈഡൻ തന്റെ അനുഭാവികളോട് ക്ഷമ കാണിക്കുവാനും , വോട്ടെണ്ണൽ തീരുന്നതു വരെ കാത്തിരിക്കുവാനും പറഞ്ഞത്.
നിലവിൽ എന്തെങ്കിലും ഉറപ്പിച്ചു പ്രവചിക്കുവാൻ ബുദ്ധിമുട്ടായ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റുകളിൽ കിടന്നു തൂങ്ങുകയാണ് അടുത്ത അമേരിക്കൻ പ്രെസിഡന്റ് ആരാകും എന്ന ഫലം. അഭിപ്രായ സർവേകൾ പ്രവചിച്ച പോലെ ഒരു തരത്തിലുള്ള നീല തരംഗവും കാണാനില്ല എന്നത് ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം നിലവിൽ തന്നെ ഒരു വിജയം എന്ന് അവകാശപ്പെടാനുള്ള ഒരു സാഹചര്യമാണ്.
എന്നാൽ ജോ ബൈഡനും ഡെമോക്രറ്റുകളും പ്രതീക്ഷ വയ്ക്കുന്നതും , ഡൊണാൾഡ് ട്രംപ് അങ്ങേയറ്റം എതിർക്കുന്നതും തപാൽ വോട്ടുകളാണ്. അതിൽ എന്തോ തിരിമറി നടന്നിട്ടുണ്ട് എന്ന് ട്രംപ് ആരോപിക്കുമ്പോൾ , അമേരിക്കൻ ജനതയുടെ ന്യായമായ അവകാശം അവർക്ക് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല എന്ന് പറഞ്ഞ് ഡെമോക്രറ്റുകൾ തിരിച്ചടിക്കുന്നുമുണ്ട്. അതെ സമയം ഇത്തരത്തിലുള്ള വൈകിയുള്ള വോട്ടുകൾ കാരണം തന്റെ വോട്ടിംഗ് നിലയിൽ എന്തെങ്കിലും മാറ്റം വന്നാൽ ട്രംപ് സുപ്രീം കോടതിയെ സമീപിക്കും എന്നത് ഉറപ്പാണ്. അത് അദ്ദേഹം ആൾറെഡി പ്രഖ്യാപിച്ചു കഴിയുകയും ചെയ്തു.
നിലവിലെ ലീഡ് നില , ഏറ്റവും ഒടുവിലായി ജോ ബൈഡൻ 238 , എന്നും ഡൊണാൾഡ് ട്രംപ് 213 എന്നും ആണ്. അമേരിക്കൻ പ്രെസിഡന്റ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ ആണ് വേണ്ടത്. അതിലേക്ക് ഇനി ട്രംപിന് 57 വോട്ടുകളും ജോ ബൈഡനു 32 വോട്ടുകളും ആണ് വേണ്ടത്. നിലവിലെ സ്ഥിതി പ്രകാരം മുന്നിൽ നിൽക്കുന്നത് ബൈഡൻ ആണെങ്കിലും , ഇനി ഫലം വരാൻ ബാക്കിയുള്ള സംസ്ഥാനങ്ങളിലൊക്കെ നിലവിലുള്ള ട്രെൻഡ് പ്രകാരം ട്രംപിനാണ് മുൻതൂക്കം. എങ്കിലും തപാൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചുരുക്കത്തിൽ അവസാന നിമിഷങ്ങളിൽ മാത്രം ലഭ്യമാകുന്ന രീതിയിൽ ഫല പ്രഖ്യാപനം നീണ്ടു പോകും എന്ന് ഉറപ്പായിരിക്കുകയാണ് അമേരിക്കയിൽ. ചിലപ്പോൾ അതിനു ദിവസങ്ങൾ തന്നെ വേണ്ടി വന്നേക്കാം.
https://www.facebook.com/Malayalivartha






















