നിയമയുദ്ധത്തിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരാജയം.... മിഷഗണിലും ജോര്‍ജിയയിലും ട്രംപ് നല്‍കിയ പരാതി കോടതി തള്ളി...

നിയമയുദ്ധത്തിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരാജയം. മിഷഗണിലും ജോര്‍ജിയയിലും ട്രംപ് നല്‍കിയ പരാതിയാണ് കോടതി തള്ളിയത്. ജോര്‍ജിയയില്‍ വൈകിയെത്തിയ ബാലറ്റുകള്‍ തല്‍സമയം പോള്‍ ചെയ്ത ബാലറ്റുകളുമായി കലര്‍ത്തിയെന്നായിരുന്നു ആരോപണം. മിഷിഗണില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ട്രംപിന്റെ ടീമിന്റെ ഹര്‍ജി. തപാല്‍ വോട്ടുകള്‍ എണ്ണുന്നത് നിരീക്ഷിക്കാന്‍ അവസരം നിഷേധിച്ചെന്നായിരുന്നു പരാതി. ഈ രണ്ട് ഹര്‍ജികളും അതാത് സംസ്ഥാനത്തെ കോടതികള്‍ തള്ളി.
ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് ജോര്‍ജിയയിലെ ഉയര്‍ന്ന കോടതി ജഡ്ജി ജയിംസ് ബാസ് പറഞ്ഞു. വോട്ട് എണ്ണലുമായി ബന്ധപ്പെട്ട നടപടികളുമായി ബന്ധമില്ലാത്തതിനാല്‍ മിഷഗണ്‍ സ്റ്റേറ്റ് സെക്രട്ടറിക്കെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് മിഷഗണ്‍ കോടതി പറഞ്ഞു. കോടതി വിധിയോട് ട്രംപിന്റെ പ്രചാരണ വക്താവ് പ്രതികരിക്കാന്‍ തയാറായില്ല. മിഷഗണില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജോര്‍ജിയയില്‍ ട്രംപിനാണ് നേരിയ ലീഡ്
. നവാഡയില്‍ ബൈഡന് നേരിയ ഭൂരിപക്ഷമുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ച മിഷഗണ്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതുവരെ പെന്‍സില്‍വേനിയ സംസ്ഥാനത്ത് വോട്ടണ്ണെല്‍ നിര്‍ത്തണമെന്നും ട്രംപ് ടീം ആവശ്യപ്പെട്ടു. നിലവില്‍ ഇവിടെ ട്രംപിനാണ് മുന്നേറ്റം. പക്ഷേ, തപാല്‍ വോട്ടുകള്‍ കൂടുതലായി എണ്ണുന്തോറും ബൈഡന് ലീഡ് ലഭിക്കാനുള്ള സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha






















