ഇന്ത്യന്‍ വംശജ കമല ഹാരിസ് ചരിത്രം രചിക്കാനൊരുങ്ങുന്നു

യുഎസില്‍ കഴിഞ്ഞ 231 വര്‍ഷത്തിനിടയില്‍ ഒരു വനിത പോലും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല. ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചാല്‍ ഒപ്പം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസ് എത്തുന്നതോടെ യുഎസ് പുതിയ ചരിത്രമെഴുതും - വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത.
പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ഹിലറി ക്ലിന്റന്‍ ആണ്. 2016-ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി. ഡോണള്‍ഡ് ട്രംപിനോടു പരാജയപ്പെട്ടു.
1984-ല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ജെറാള്‍ഡിന്‍ ഫെറാരോ ആണ് വൈസ് പ്രസിഡന്റ് പദത്തിലേക്ക് ആദ്യമായി മത്സരിച്ച വനിത. അവരും പരാജയപ്പെടുകയാണുണ്ടായത്. 2008-ല്‍ സാറാ പേയ്ലിനും വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) ആയെങ്കിലും വിജയിച്ചില്ല.
ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി പല വനിതകളും പലപ്പോഴും രംഗത്തുവന്നിട്ടുണ്ടെങ്കിലും അതൊന്നും മത്സരസാധ്യത പോലും ഉള്ളതായിരുന്നില്ല.
https://www.facebook.com/Malayalivartha






















