ചൈനയെ ലോക രാജ്യങ്ങൾ വലിച്ചെറിഞ്ഞു; ചൈന ഒഴിഞ്ഞു പോയ ആ ശൂന്യത നികത്തുന്നത് ഇന്ത്യ ആണെന്ന് സൂചന, ചൈനയോടുള്ള നടപടികൾ കടുപ്പിക്കുമ്പോൾ യൂറോപ്പ് ചൈനയെ തള്ളി പുറത്താക്കുകയും ഇന്ത്യയെ കൂടുതൽ കൂടുതൽ ആശ്ലേഷിക്കുകയും ചെയ്യുകയാണ്

ലോകത്തെ ഭൂരിഭാഗം ജനാധിപത്യ ശക്തികളും ചൈനയുമായുള്ള ബന്ധം കുറച്ചു കൊണ്ട് വരുകയാണ്. യൂറോപ്പും ഇതിനു ഒരു അപവാദം അല്ല. എന്നാൽ ഇത്തരത്തിൽ ചൈനയെ ലോക രാജ്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ചൈന ഒഴിഞ്ഞു പോയ ആ ശൂന്യത നികത്തുന്നത് ഇന്ത്യ ആണെന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. ഇറ്റലി, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ ചൈനയോടുള്ള നടപടികൾ കടുപ്പിക്കുമ്പോൾ യൂറോപ്പ് ചൈനയെ തള്ളി പുറത്താക്കുകയും ഇന്ത്യയെ കൂടുതൽ കൂടുതൽ ആശ്ലേഷിക്കുകയും ആണ് ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ സൂചനയോടെ അവർ ഇന്ത്യയുമായുള്ള ആശയവിനിമയം വർദ്ധിപ്പിക്കുകയാണ്.
ഇന്ത്യ യൂറോപ്പുമായുള്ള നയതന്ത്ര ബന്ധങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയും വെള്ളിയാഴ്ച വെർച്വൽ ഉച്ചകോടി നടത്തും. ചൈനയുടെ സാങ്കേതിക ഭീമനായ ഹുവാവേയെ ഇറ്റലിയുടെ 5 ജി സേവനങ്ങൾക്ക് വേണ്ടിയുള്ള ലേലങ്ങളിൽ നിന്ന് റോം ഒഴിവാക്കാനുള്ള സാധ്യതയെക്കുറിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഈ വെർച്യുൽ കൂടി കാഴ്ച എന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള ഇന്ത്യയുടെ വെർച്വൽ ഉച്ചകോടി യൂറോപ്യൻ നേതൃത്വവുമായുള്ള ഇന്ത്യയുടെ മൂന്നാമത്തെ വെർച്വൽ ഉച്ചകോടിയാണ്. ഈ കഴിഞ്ഞ ജൂലൈയിൽ 15-ാമത് ഇന്ത്യ-ഇ.യു ഉച്ചകോടി വെർച്വൽ ഫോർമാറ്റിലാണ് നടന്നത്. പിന്നീട് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി ഇന്ത്യ ഒരു വെർച്വൽ ഉച്ചകോടി നടത്തിയിരുന്നു
ചൈന തങ്ങളുടെ ഇറ്റലിയുമായുള്ള അടുത്ത ബന്ധം നില നിർത്താൻ പാട് പെടുമ്പോൾ ഇന്ത്യ അവരുമായുള്ള ബന്ധങ്ങൾ ഊഷ്മളം ആക്കി കൊണ്ടിരിക്കുകയാണ്. ചൈനയുടെ ടെക്നോളജി ഭീമൻ ആയ ഹുവായുമായി 5ജി സംബന്ധിച്ച സേവനങ്ങൾ ഇറ്റലി നിരാകരിക്കാൻ പോവുകയാണ് എന്ന വാർത്ത അടുത്തിടെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. വാസ്തവത്തിൽ, ഇറ്റലി ഒരു ഉദാഹരണം മാത്രമാണ്, മാത്രമല്ല യൂറോപ്യൻ ഭൂഖണ്ഡം മുഴുവനും ചൈനയുടെ കൈയിൽ നിന്ന് തെന്നിമാറുകയാണ്. ഉദാഹരണത്തിന്, ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾ, പ്രദേശിക തർക്കങ്ങൾ, അന്താരാഷ്ട്ര നിയമ ലംഘനം, അധിനിവേശ എന്നിവയ്‌ക്കെതിരെ വിമർശനാത്മക പരാമർശങ്ങൾ നടത്തുന്ന ജർമ്മനിയുടെ കാര്യം തന്നെ. മറുവശത്ത്, ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾ ചൈനയെ തള്ളി മാറ്റുമ്പോൾ ഉണ്ടാകുന്ന ശൂന്യതയെ അവസരോചിതമായി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയാണ് .
യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ പഴയ പോലെ ഇടപഴകാൻ ചൈനയ്ക്ക് ഒരു സാധ്യതയുമില്ലെന്ന് അവരുടെ വിദേശ കാര്യ മന്ത്രി ആയ വാങ് യിയുടെ യൂറോപ്പ് പര്യടനത്തിന് ശേഷം വ്യക്തമായിരുന്നു. ഇപ്പോൾ, ജർമ്മനി, ഇറ്റലി പോലുള്ള രാജ്യങ്ങൾ തങ്ങൾക്ക് ബീജിംഗുമായി കൂടുതൽ ബന്ധങ്ങൾക്ക് താല്പര്യം ഇല്ലെന്ന് വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്.അതുപോലെ, ചൈനയുമായി ബന്ധം പുലർത്തുന്നതിൽ ലണ്ടനും പഴയ പോലെ വലിയ താൽപര്യം കാണിക്കുന്നില്ല . ദേശീയ സൈബർ സുരക്ഷാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തിനുള്ളിൽ ചൈനീസ് ടെക്നോളജി ഭീമൻ ആയ ഹുവാവേയെ യുകെയുടെ വിപണിയിൽ നിന്ന് പുറത്താക്കാൻ യുണൈറ്റഡ് കിംഗ്ഡം തീരുമാനിച്ചിരിന്നു .
അതേസമയം, യൂറോപ്പിൽ ചൈനയുടെ സ്വാധീനം കുറയാൻ ഇന്ത്യ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . അടുത്തിടെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ഷ്രിംഗ്ല പാരീസ്, ബെർലിൻ, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചത്. തന്റെ മുഴുവൻ പര്യടനത്തിനിടയിലും, ഇന്തോ-യൂറോപ്യൻ യൂണിയൻ സഹകരണത്തിനുള്ള വർധിച്ചു വരുന്ന സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും വർദ്ധിച്ചു വരുന്ന ചൈനാ ഭീഷണി നേരിടുന്നതിന് വേണ്ട നടപടികൾ എടുക്കുന്നതിനും ഉള്ള ചർച്ചകൾ നടത്തുകയായിരുന്നു അദ്ദേഹം .
ചൈനയെ അപേക്ഷിച്ച് ഇന്ത്യയ്ക്കും യൂറോപ്പിനും വളരെയധികം സാമ്യമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . അത് മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ടിതം ആണ് . യൂറോപ്പിന് മൊത്തത്തിൽ ഇപ്പോൾ ചൈനയെ മടുത്തിരിക്കുകയാണ്. യൂറോപ്പ് മൊത്തത്തിൽ ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ തങ്ങൾക്കെതിരെയുള്ള ഒരു ആസൂത്രിതമായ ഭീഷണിയായി കാണാൻ തുടങ്ങിയിരിക്കുകയാണ് . എല്ലാവർക്കും അറിയുന്നത് പോലെ യൂറോപ്പിനുള്ള ഏറ്റവും സ്വാഭാവിക പകരക്കാരൻ ഇന്ത്യയാണ്, അതിനാൽ തന്നെ യൂറോപ്പ് ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് സാവധാനം അടുത്ത് കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണ് നില നിൽക്കുന്നത്.
എന്നാൽ നിലവിലുള്ള സാഹചര്യം എത്ര മാത്രം അനുകൂലം ആണെങ്കിലും അത് മുതലെടുക്കാനുള്ള നടപടികൾ ഇന്ത്യ തന്നെയാണ് ചെയ്യേണ്ടത്. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കാമായിരുന്ന രാജ്യം ഇന്ത്യ ആയിരിന്നു. എന്നാൽ പ്രതീക്ഷിച്ചത്ര വിദേശ ധന നിക്ഷേപങ്ങളും തൊഴിലവസരങ്ങളും നമുക്ക് ലഭ്യമാവുകയുണ്ടായില്ല. മറിച്ച് അവ മറ്റ് ആസിയാൻ രാജ്യങ്ങൾ ആയ വിയറ്റ്നാം , തായ്‌ലൻഡ് തുടങ്ങിയവർക്ക് പോയി. അതെ സമയം ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾക്ക് ചൈനയുമായുള്ള സ്വാഭാവിക സ്പർദ്ധ നമുക്ക് അനുകൂലമായ സാമ്പത്തിക നേട്ടത്തിലേക്ക് മാറ്റുവാൻ കഴിയാതെ വെറുതെ ചൈനയെ കുറ്റം പറഞ്ഞു നടക്കുന്നതിൽ വലിയ കാര്യം ഇല്ല എന്ന് പറയേണ്ടി വരും.
https://www.facebook.com/Malayalivartha






















