ജോ ബൈഡന് വിജയം ഒരു സ്റ്റേറ്റകലെ...റിപ്പബ്ലിക്കന്‍ ശക്തി കേന്ദ്രമായ ജോര്‍ജിയ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയ്ക്ക് മുന്നേറ്റം...പോസ്റ്റല്‍ വോട്ടുകളിൽ ആധിപത്യം ബൈഡന് തന്നെ

1992ന് ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ശക്തി കേന്ദ്രമായ ജോര്‍ജിയ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയ്ക്ക് മുന്നേറ്റം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനിയായ ജോ ബൈഡന്‍ മുന്നിലെത്തിയിരിക്കുകയാണ്.
നോര്‍ത്ത് കാരലിന, നെവാഡ, പെന്‍സില്‍വേനിയ, ജോര്‍ജിയ സ്‌റ്റേറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ കൂടി വിജയിച്ചാല്‍ അടുത്ത യു.എസ് പ്രസിഡന്റ് ആകാനുള്ള കേവല ഭൂരിപക്ഷമായ 270 ഇലക്‌ട്രല്‍ വോട്ടുകള്‍ ബൈഡന് സ്വന്തമാകും.
ജോര്‍ജിയയില്‍ നിന്നും പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ പുറത്തുവന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് 917 വോട്ടുകള്‍ക്കാണ് ബൈഡന്‍ ട്രംപിനെ മറികടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിനം മുതല്‍ ബൈഡന്‍ ജോര്‍ജിയയില്‍ പിന്നിലായിരുന്നു. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ട്രംപിന്റെ ലീഡ് കുത്തനെ കുറയുകയായിരുന്നു.
https://www.facebook.com/Malayalivartha






















