ലോകം അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കണം....ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ലോക രാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.ലോകം അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈദ്യശാസ്ത്രത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനതയ്ക്ക് കൊറോണ മഹാമാരിയെ തുരത്തിയോടിക്കാന്‍ സാധിക്കുമെന്നും സംഘടന വ്യക്തമാക്കി.
ലോകാരോഗ്യസമ്മേളനത്തില്‍ കൊറോണ പോലുള്ള മഹാമാരികള്‍ക്കെതിരെ മുന്‍കരുതലെടുക്കാനായി ഒരു പ്രമേയം തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ (2005) പ്രകാരം രോഗനിവാരണത്തിനുള്ള അത്യാവശ്യഘടകങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പല രാജ്യങ്ങളും കൊറോണയെ ചെറുത്തുനിന്നത് ചെറിയ കാര്യമല്ല. വാക്‌സിന്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും രാജ്യങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്റെ ലഭ്യതയും തീര്‍ച്ചയായും ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















