അറ്റ്ലാന്റയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ജീവനക്കാരന്‍ ജോലിക്കിടെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ട പേപ്പര്‍ ബാലറ്റ്‌പേപ്പറെന്ന് ആരോപണം

അറ്റ്ലാന്റയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ജീവനക്കാരന്‍ ജോലിക്കിടെ ഒരു പേപ്പര്‍ ചുരുട്ടിയെറിയുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ വന്‍ വിവാദമാകുന്നു. ഉദ്യോഗസ്ഥന്‍ ബാലറ്റ് പേപ്പറാണ് ചുരുട്ടിയെറിഞ്ഞതെന്ന് പരാതി ഉയര്‍ന്നു.
വിഡിയോ പുറത്തുവന്നതോടെ കനത്ത ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ അടങ്ങിയ പേപ്പറാണ് ചുരുട്ടി എറിഞ്ഞതെന്നും ബാലറ്റ് അല്ലെന്നും ജോര്‍ജിയയിലെ ഫുള്‍ട്ടണിലുള്ള തിരഞ്ഞെടുപ്പ് ഡയറക്ടര്‍ റിച്ചാര്‍ഡ് ബാരന്‍ പറഞ്ഞു. അഞ്ചു ലക്ഷത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞുവെന്നും ബാരന്‍ പറഞ്ഞു.
ബാലറ്റ് പേപ്പറുകള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അടുക്കിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നത്. ഇതിനിടയില്‍ലാണ് ഇയാള്‍ ഒരു പേപ്പര്‍ ചുരുട്ടിയെറിയുന്നതായി കാണുന്നത്. ബാലറ്റാണ് പുറത്തേക്ക് എറിഞ്ഞുകളയുന്നതെന്ന പേരിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിഡിയോ വൈറല്‍ ആയതോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. തുടര്‍ന്നു കടുത്ത ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ജീവനക്കാരന്‍ ഒളിവില്‍ പോകുകയായിരുന്നു. കാറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവന്നതോടെ കാര്‍ ഓടിക്കാന്‍ പോലും ഭയമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തില്‍ ബാലറ്റ് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് ഡയറക്ടര്‍ റിച്ചാര്‍ഡ് ബാരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















