300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍

300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. തെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കണക്കുകള്‍ വ്യക്തമായ ചിത്രം നല്‍കുന്നു. ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 24മണിക്കൂര്‍ മുന്‍പ് വരെ ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ഞങ്ങള്‍ പിന്നിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ മുന്നിലാണ്. നെവാദയിലും അരിസോണയിലും വിജയത്തിലേക്ക് നീങ്ങുകയാണ്. നെവാദല്‍ ഭൂരിപക്ഷം ഇരട്ടിയായി. 300 ലേറെ ഇലക്ടറല്‍ വോട്ടു നേടി വിജയിക്കാന്‍ പോകുകയാണ്. രാജ്യത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ വിജയിക്കും. 2016ല്‍ തകര്‍ന്ന നീല മതില്‍ രാജ്യത്ത് വീണ്ടും പുനഃസ്ഥാപിച്ചിരിക്കുകയാണ്.
അരിസോണയില്‍ 24 വര്‍ഷത്തിനും ജോര്‍ജിയയില്‍ 28 വര്‍ഷത്തിനും ശേഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നേടുന്നത്. വോട്ടെണ്ണല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. പിരിമുറുക്കം കൂടുതലാണെന്ന് അറിയാം. എങ്കിലും ശാന്തത പാലിക്കേണ്ടതുണ്ട്.നിങ്ങളുടെ വോട്ടും എണ്ണും. തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികളാണ്, ശത്രുക്കളല്ലെന്നും ട്രംപിനോട് ബൈഡന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















