Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ദിനോസറുകളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ അത്ഭുത പ്രതിഭാസം കണ്ടെത്തി....ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തല്‍

18 FEBRUARY 2021 09:50 PM IST
മലയാളി വാര്‍ത്ത

6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ദിനോസറുകള്‍ ഉണ്ടായിരുന്നു എന്നുള്ളത് കണ്ടെത്തപ്പെട്ട ഫോസിലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നാം വിശ്വസിക്കുന്നുണ്ട് അല്ലേ... എന്നാല്‍ ഇവ എങ്ങനെയാണ് ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടത് എന്നത് ഇന്നും നമ്മെ സംബന്ധിച്ച് അജ്ഞാതമാണ്, എന്നാല്‍ ദിനോസറുകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടത് എങ്ങനെ എന്നതിന് പുതിയ വാദം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. സൗരയുധത്തില്‍ നിന്നും ഭൂമിയിലേയ്ക്ക് പതിച്ച ബൃഹത്തായ ധൂമകേതു ദിനോസറുകള്‍ ഉള്‍പ്പെടെ അക്കാലത്തുണ്ടായിരുന്ന മുക്കാല്‍ ഭാഗത്തോളം ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കി എന്നാണ് ശാസ്ത്രവാദം.

ധൂമകേതു പതിച്ചതിനെ തുടര്‍ന്നുണ്ടായ അതിശൈത്യമാണ് ജീവജാലങ്ങള്‍ നാമവശേഷമാകാനുള്ള പ്രധാന കാരണമെന്നാണ് ഭൂരിഭാഗം പഠനഫലങ്ങളും മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് മെക്‌സികോ എന്നറിയപ്പെടുന്ന പ്രദേശത്ത് പതിച്ച ധൂമകേതുവാണ് ദീര്‍ഘകാലം നീണ്ട അതിശൈത്യത്തിന് ഇടയാക്കിയതെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
സൗരയൂഥത്തിന്റെ അതിര്‍ത്തിയിലെ ചിതറികിടക്കുന്ന മഞ്ഞുപാളികളില്‍നിന്ന് രൂപം കൊണ്ട ഈ ധൂമകേതു വ്യാഴഗ്രഹത്തിന്റെ സ്വാധീനത്താല്‍ ഭൂമിയിലേക്ക് പതിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 2575 കോടി കാലയളവിലൊരിക്കല്‍ ഇത്തരത്തിലുള്ള പ്രതിഭാസം സ്വാഭാവികമാണെന്നാണ് വിദഗ്ധാഭിപ്രായം. ഈ മേഖലയില്‍ പഠനം നടത്തുന്ന ഗവേഷകരെ ദീര്‍ഘകാലമായി ആശയകുഴപ്പത്തിലാക്കിയ ചീക്ഷാലൂബ് ഇംപാക്ടര്‍ (ഇവശരഃമഹൗയ കാുമരീേൃ) എന്ന സമസ്യയ്ക്ക് ഏതാണ്ട് ഉത്തരം ലഭിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു.
1181 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ധൂമകേതുവോ മറ്റേതെങ്കിലും ആകാശവസ്തുവോ അതിവേഗതയില്‍ ഭൂമിയിലേക്ക് പതിച്ച് അനിഷ്ടകരമായ പരിണതഫലത്തിനിടയാക്കിയതാണ് ചീക്ഷാലൂബ് ഇംപാക്ടര്‍ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. മെക്‌സികോയ്ക്ക് സമീപത്തുള്ള ചീക്ഷുലാബില്‍ ആകാശവസ്തു പതിച്ചാണ് ദിനോസോറുള്‍പ്പെടെ നിരവധി ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാക്കാനിടയാക്കിയതായാണ് കരുതപ്പെടുന്നത്. അതിനാലാണ് ഈ പ്രതിഭാസത്തെ ചീക്ഷുലാബ് ഇംപാക്ടര്‍ എന്ന് വിളിക്കുന്നത്.
നമ്മുടെ സൗരയൂഥത്തില്‍ തന്നെയുള്ള ക്ഷുദ്രഗ്രഹത്തില്‍ നിന്നടര്‍ന്ന ഒരു ഭാഗം പതിച്ചാണ് അതിശൈത്യമുണ്ടായതെന്നാണ് നേരത്തെയുള്ള നിഗമനം. ഇതിനെ പാടെ തള്ളിയാണ് ഹാര്‍വാഡിലെ രണ്ട് ശാസ്ത്രജ്ഞരുടെ പുതിയ പഠനറിപ്പോര്‍ട്ട്. സൗരയൂഥത്തിലെ ഏറ്റവും വലുതും ആകര്‍ഷണബലവുമുള്ള ഗ്രഹമായ വ്യാഴം ഒരു പിന്‍ ബോള്‍ മെഷീന്‍(ജശിയമഹഹ ാമരവശില)പോലെ പ്രവര്‍ത്തിക്കുകയും ഇവയെ സൗരയൂഥത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.
അതിശൈത്യമേഖലയില്‍ നിന്നെത്തുന്ന ധൂമകേതുകള്‍ക്ക് ഭൂമിയ്ക്ക് സമീപമുള്ള ക്ഷുദ്രഗ്രഹങ്ങളേക്കാള്‍ താപനില വളരെ കുറവായിരിക്കുകയും ചെയ്യും. സൂര്യന് സമീപമെത്തുന്ന ധൂമകേതുവിന് ബാഷ്പീകരണം നടക്കാനിടയാവുകയും ധൂമകേതുവിന്റെ ഉള്‍ഭാഗത്ത് അതിതീവ്രമായ ചാക്രികബലം സൃഷ്ടിക്കപ്പെടുകയും വിഘടനത്തിനിടയാക്കുകയും ചെയ്യും. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ആയിരക്കണക്കിന് കഷണങ്ങളാവുന്ന ധൂമകേതുവിന്റെ ഒരു ഭാഗത്തിന്റെ വീഴ്ച ദിനോസോറുകളെ ഒന്നടങ്കം നശിപ്പിക്കാന്‍ ശേഷിയുള്ള കാലാവസ്ഥാവ്യതിയാനത്തിനിടയാക്കിയതായി പഠനം നടത്തിയ ആമിര്‍ സിറാജ്, എവി ലോബ് എന്നീ ശാസ്ത്രജ്ഞര്‍ പഠനറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ധൂമകേതുവാണ് ദിനോസോറുകളുടെ വംശനാശത്തിനിടയാക്കിയതെന്ന പുതിയവാദത്തെ ബലപ്പെടുത്തുന്ന ചില കാരണങ്ങള്‍ കൂടി ഇവര്‍ വ്യക്തമാക്കുന്നുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ കാണപ്പെടുന്ന ക്ഷുദ്രഗ്രഹങ്ങളില്‍ പത്ത് ശതമാനം മാത്രമാണ് കാര്‍ബണേഷ്യസ് കോണ്‍െ്രെഡറ്റ് കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ധൂമകേതുക്കളില്‍ ഭൂരിഭാഗത്തിലും കാര്‍ബണേഷ്യസ് കോണ്‍െ്രെഡറ്റ് അടങ്ങിയിരിക്കുന്നു. ദിനോസോറുകളുടെ വംശനാശകാലത്തില്‍ കാര്‍ബണേഷ്യസ് കോണ്‍െ്രെഡറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ധൂമകേതുവാണ് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളെ നാമാവശേഷമാക്കിയതിന് പിന്നിലെന്ന് ഈ ശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (21 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (33 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

Malayali Vartha Recommends