Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

07 JULY 2026 11:00 AM IST
മലയാളി വാര്‍ത്ത

കൊടുംക്രൂരനായ ചെന്താമര എന്ന കൊലയാളി ഒളിവിലിരിക്കെ പിടിയിലായി പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ. വിശക്കുന്നുണ്ട്, രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്. തനിച്ച് കോഴിയിറച്ചി കൂട്ടി ചോറു വേണമെന്നായിരുന്നു ആ നീചന്റെ നിര്‍ബന്ധം. ചെന്താമരയ്ക്ക് പോലീസ് സാധിച്ചുകൊടുക്കുകയും ചെയ്തു.കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമാരയ്ക്ക് വധ ശിക്ഷയോ.

അയല്‍ക്കാരായ മൂന്നു പേരെ അരുംകൊല ചെയ്ത നരാധമന് വധശിക്ഷ തെന്ന കൊടുക്കണമെന്ന്ാണ് പ്രോസിക്യൂഷനും പൊതുജനവും നാട്ടുകാരും ആവശ്യപ്പെടുന്നത്. നെന്മാറയില്‍ അയല്‍വാസി സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പരോളില്‍ ഇറങ്ങിയപ്പോഴാണ് വീണ്ടും രണ്ടു പേരെക്കൂടി ക്രൂരമായി കൊലപ്പെടുത്തിയത്. ആ്ദ്യ കൊലക്കേസില്‍ കുറ്റപത്രം വൈകിച്ചതില്‍ പോലീസിനു ഗുരുതരമായ വീഴ്ചയുണ്ടായി. ചെന്താമര പുറത്തിറങ്ങിയാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന് പിന്നീട് കൊ്ല്ലപ്പെട്ട ഇരുവരും പോലീസില്‍ പരാതിപ്പെട്ടപ്പോഴും പോലീസ് അത് മുഖവിലയ്‌ക്കെടുത്തില്ല.

പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്നാണ് വിധി പറയാനിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കേസ് അടുത്തയാഴ്ചത്തേക്കും വിധി പറയാന്‍ മാറ്റിയത്. പാലക്കാട് അഡീഷണല്‍ സെഷന്‍ കോടതിയാണ് വിധി പറയാന്‍ മാറ്റിയത്. മൂന്നു പേരെ കൊടുവാളിനു വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.

ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയാന്‍ കാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു ആദ്യ കൊലപാതകം. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സജിതയെ വീട്ടില്‍ക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്.

2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തി. ഈ കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത കേസിലും വിധി വരാനിരിക്കുന്നത്

സജിതയെ കൊന്ന കേസിന്റെ വിചാരണയ്ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാള്‍ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സജിത വധക്കേസ് വിചാരണവേളയില്‍ ചെന്താമരയ്ക്ക് മാനസിക രോഗമുണ്ടായാരുന്നു അയാളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും ഇയാള്‍ കുറ്റവാസനയുള്ള ആളാണെന്നും കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയുടെ മാനസികനില ശരിയല്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം. ചെന്താമരയുടെ മാനസിക, ശാരീരിക നിലകളെപ്പറ്റി ജില്ലാ ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതിചെന്താമര മാനസിക സ്ഥിരതയുള്ളയാളാണെന്നും ശാരീരികമായി ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇയാള്‍ കടുത്ത അന്ധവിശ്വാസിയുമാണ്. ജയിലില്‍ ചെന്താമര സഹതടവുകാരുമായി സഹകരണമോ ഇടപെടലോ ഇല്ലാതെയാണ് കഴിഞ്ഞത്. കുറ്റവാസനയുള്ള ചെന്താമര ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും അയാളെ ഭയന്ന് പലരും ബോയന്‍ കോളനിയില്‍നിന്നു താമസം മാറിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിലയില്‍ ഇരട്ടൊക്കൊലക്കേസില്‍ ചെന്തമാരയ്ക്ക് വധശിക്ഷ നല്‍കാനാണ് സാഹചര്യത്തെളിവുകളും സാധ്യതയും.

ഇരുവരെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ചെന്താമരയെ കാടും മലയും പുഴയും താണ്ടിയുള്ള പരിശോധനകള്‍ക്കുമൊടുവിലാണ് പിടികൂടിയത്. രണ്ടുപേരെ കൂടി കൊലപ്പെടുത്താനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. കേസില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍ നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.അറസ്റ്റിലായപ്പോള്‍ ഒരു പതര്‍ച്ചയുമില്ലാതെയാണ് പ്രതി മൊഴി നല്‍കിയത്. 2കാരനെ കൊന്ന രാത്രി സംഭവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (16 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (18 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (23 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (55 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends