മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അസം റൈഫിൾസ് വാറന്റ് ഓഫീസർ ബൽവർ സിങ്, ഹവിൽദാർ സിഎം സിങ് എന്നിവർക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്.
ഇന്നലെ ഉച്ചയോടുകൂടിയാണ് ദേശീയ പാത 202-ൽ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. പതുങ്ങിയിരുന്ന ഭീകരവാദികൾ ഈ വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണം നടന്നുവെന്ന വിവരം ലഭിച്ച ഉടൻ തന്നെ സൈന്യം സംഭവസ്ഥലത്തെത്തി സുരക്ഷ ഒരുക്കുകയായിരുന്നു. വലിയ രീതിയിലുള്ള അക്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണോ ഈ ആക്രമണം എന്നും സംശയമുണ്ട്
" f
https://www.facebook.com/Malayalivartha























