തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

തലശ്ശേരി ഫസൽ കൊലക്കേസിൽ കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. തൂവാല കണ്ടെത്തിയതായി കൊച്ചിയിലെ സിബിഐ കോടതിയിൽ അറിയിച്ചു. തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ടായിരുന്നു.
സിജെഎം കോടതി കസ്റ്റഡിയിൽ നിന്നാണ് തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. ഫസലിന്റെ രക്തം കലർന്ന തൂവാലയാണ് കേസിലെ നിർണായക തെളിവ്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിന്‍റെ കൊലയ്ക്കു പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്ന് വരുത്താൻ തൂവാല കൊണ്ടുപോയെന്നായിരുന്നു പരാതി.
അതേസമയം, തൂവാലയുടെ ഫോറൻസിക് പരിശോധന അടക്കം പൂർത്തിയായതാണെന്നും തൊണ്ടി നഷ്ടപ്പെട്ടത് കാര്യമായി ബാധിക്കില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
"
https://www.facebook.com/Malayalivartha






















