ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോണിപ്പത്ത് റൂട്ടിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക.
മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ട്രെയിനിൽ ഉപയോഗിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് ട്രെയിൻ വികസിപ്പിച്ചിട്ടുള്ളത്. ജിന്ദ് മുതൽ സോണിപ്പത്ത് വരെ ഏകദേശം 90 കിലോമീറ്റർ ദൂരത്തിലാണ് ട്രെയിൻ സർവിസ് നടത്തുക.
നിലവിലെ ഡീസൽ ട്രെയിനുകൾക്ക് 2 മണിക്കൂർ വേണ്ടിവരുന്ന ദൂരം ഹൈഡ്രജൻ ട്രെയിൻ 1 മണിക്കൂർ കൊണ്ട് പൂർത്തിയാക്കുകയും ചെയ്യും . യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ 5 രൂപ മുതൽ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 2,500 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാനാകും.
1,200 കിലോവാട്ട് ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ട്രെയിനിൻറെ കരുത്ത്. ഹൈഡ്രജനും ഓക്സിജനും ചേർന്നുള്ള രാസപ്രക്രിയയിലൂടെയാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ നിന്ന് നീരാവിയും ചൂടും മാത്രമേ പുറത്തുവിടുകയുള്ളൂ, കാർബൺ ബഹിർഗമനമില്ല. ഒറ്റ തവണ നിറച്ചാൽ ഏകദേശം 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ ട്രെയിനിന് കഴിയും.
"
https://www.facebook.com/Malayalivartha






















