അര്‍ജന്റീനയില്‍ 14 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി
അര്‍ജന്റീനയില്‍ 14 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ജീവി വര്‍ഗമെന്ന് കരുതുന്ന ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി. പാറ്റഗോണിയ വനമേഖലയിലാണ് ദിനോസര്‍ വിഭാഗത്തില്‍ ഏറ്റവും പൗരാണികമെന്ന് കരുതുന്ന ഈ ഫോസിലുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്. അര്‍ജന്റീനയിലെ ന്യൂക്യൂന്‍ പട്ടണത്തിന് തെക്കാണ് ഗവേഷണം നടക്കുന്നത്. നിന്‍ജാറ്റിറ്റാന്‍ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 14.5 കോടി മുതല്‍ 6.5 കോടി വരെ വര്‍ഷത്തിനിടയിലുള്ള ക്രെറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. കഴുത്തു നീണ്ട ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ടിറ്റനോസറുകള്‍ സസ്യഭുക്കുകളായിരുന്നു.
അപൂര്‍ണമായ അസ്ഥികൂടമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. 20 മീറ്ററാണ് നിന്‍ജാറ്റിറ്റാന്‍ വിഭാഗത്തിലെ ദിനോസറുകള്ക്കുള്ള ശരാശരി വലിപ്പം. എന്നാല്‍ 35 മീറ്ററുകള്‍ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ജന്റീനയില്‍ ഈ ഫോസിലുകള്‍ ലഭിച്ചതോടെ ആദ്യകാല ദിനോസറുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലാകാം കൂടുതലായി ജീവിച്ചതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha