Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഓണ്‍ലൈന്‍ വഴി ഗർഭിണികളായത് ആറ് സ്ത്രീകള്‍; കുഞ്ഞുങ്ങൾ 35; യുവാവിന്റെ അവകാശ വാദത്തിൽ ഞെട്ടി സോഷ്യൽ മീഡിയ; ഒടുവിൽ ആ സത്യം പുറത്ത്

04 MARCH 2021 12:04 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ വഴി ഗർഭിണികളായത് ആറ് സ്ത്രീകള്‍. കുഞ്ഞുങ്ങൾ 35പ്പേർ. യുവാവിന്റെ അവകാശവാദം കേട്ടവർ ഞെട്ടിത്തരിച്ചു. ഒടുവിൽ അതിന് പിന്നിലുള്ള സത്യം പുറത്തേക്ക്. ഓണ്‍ലൈന്‍ വഴി ബീജ ദാനത്തിലൂടെ 35 കുഞ്ഞുങ്ങളുടെ പിതാവായെന്ന് അവകാശപ്പെട്ട് 29കാരനായ കെയ്ല്‍ ഗോര്‍ഡി രംഗത്ത് വന്നിരിക്കുകയാണ് .

ഇപ്പോള്‍ ആറ് സ്ത്രീകള്‍ ഇയാളില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും അമേരിക്കക്കാരനായ ഗോര്‍ഡി പറഞ്ഞു . ആയിരക്കണക്കിന് പേര്‍ അംഗങ്ങളായ രണ്ട് ഫെയ്സ്ബുക് ഗ്രൂപ്പുകള്‍ വഴിയാണ് ഗോര്‍ഡിയുടെ ബീജദാനം. ഒരു കുഞ്ഞിനുവേണ്ടി തന്നെ സമീപിച്ച സ്ത്രീയെ കാണാന്‍ വൈകാതെ ബ്രിട്ടനിലേക്ക് പോകാനിരിക്കുകയാണ് ഗോര്‍ഡി .

നാല് വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു ലോസ് ആഞ്ചല്‍സില്‍ വസിക്കുന്ന ഗോര്‍ഡി ഫെയ്സ്ബുക്കില്‍ ബീജം ആവശ്യമുള്ളവര്‍ക്കായി പ്രൈവറ്റ് ഗ്രൂപ്പ് തുടങ്ങിയത് . ഇപ്പോള്‍ ആ ഗ്രൂപ്പില്‍ 15,000 ലേറെ അംഗങ്ങളുണ്ട്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക ബീജ ബാങ്കുകളുടെ ചെലവൊന്നുമില്ലാതെ സുരക്ഷിതമായി ആഗ്രഹം സാധ്യമാക്കി കൊടുക്കുമെന്നായിരുന്നു വാഗ്ദാനം.

തീര്‍ത്തും സൗജന്യമായാണ് താന്‍ ബീജം ദാനം ചെയ്യുന്നതെന്നാണ് കെയ്ല്‍ ഗോര്‍ഡി വ്യക്തമാക്കുന്നത്. പ്രൈവറ്റ് സ്‌പേം ഡോണേഴ്‌സ് എന്ന പേരില്‍ മറ്റൊരു ഫെയ്സ്ബുക് ഗ്രൂപ്പും ഗോര്‍ഡി നടത്തുന്നുണ്ട്. ഇതില്‍ ലോകമാകെയുള്ള എണ്ണായിരത്തിലേറെ പേര്‍ അംഗങ്ങളാണ്. 'ബീജ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ ആവശ്യക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ ബീജദാനത്തിനായി ബീജ ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍, ഇവ തികച്ചും ഔദ്യോഗികമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ ആര്‍ക്കാണ് ബീജം നല്‍കുന്നതെന്ന് അറിയാന്‍ മാര്‍ഗമില്ല. എനിക്ക് താല്‍പര്യമില്ലാത്തവര്‍ക്കാണോ ബീജം നല്‍കുന്നതെന്നുപോലും അറിയാനാവില്ല. അതുകൊണ്ടുതന്നെ ആ വഴി ഞാന്‍ തിരഞ്ഞെടുത്തില്ല' എന്നായിരുന്നു കെയ്ല്‍ ഗാര്‍ഡി പ്രതികരിച്ചത്.

കൃത്രിമമായി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവർ നിരവധിയാണ് . ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിൽ തിരക്ക് കൂടാൻ ഇത് കാരണമായിട്ടുണ്ട് . എന്നാൽ നിരവധി പേര്‍ കെയ്ല്‍ ഗാര്‍ഡിയെ സമീപിക്കാൻ കാരണം തിരക്ക് ഒഴിവാക്കാം മാത്രമല്ല പണ ചിലവും കുറവാണ് എന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള സ്വകാര്യ സംരംഭങ്ങളെ ആശ്രയിക്കുന്നതിന്റെ പിന്നിൽ പല അപകടങ്ങളും മറഞ്ഞിരിപ്പുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി ബീജ ദാനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഫെയ്സ്ബുക് അടക്കമുള്ള വെബ് സൈറ്റുകള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

 

 


22 വയസുള്ളപ്പോള്‍ ഒരു ലെസ്ബിയന്‍ ദമ്പതികള്‍ക്കാണ് ആദ്യമായി ഗോര്‍ഡി ബീജദാനം നടത്തിയത്. ഇപ്പോള്‍ ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ വേണ്ടി ഗോര്‍ഡി സ്വന്തമായി വെബ്സൈറ്റ് വരെ തയാറാക്കിയിട്ടുണ്ട്. 90 ശതമാനം അവസരങ്ങളിലും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്നെ സമീപിച്ച സ്ത്രീകള്‍ ഗര്‍ഭിണികളായതെന്ന് ഗോര്‍ഡി പറയുന്നു.

ബാക്കിയുള്ള പത്ത് ശതമാനം അവസരങ്ങളില്‍ ലൈംഗിക ബന്ധത്തിലൂടെയായിരുന്നു ഗര്‍ഭധാരണമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണയെങ്കിലും എച്ച്ഐവി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധന താന്‍ നടത്താറുണ്ടെന്നും ഗോര്‍ഡി പറയുന്നു.

കെയ്ല്‍ ഗോര്‍ഡി ബീജദാനത്തിലൂടെ 35 കുഞ്ഞുങ്ങളുടെ പിതാവായെന്നാണ് അവകാശപ്പെടുന്നതെങ്കില്‍ സ്വകാര്യ ഓണ്‍ലൈന്‍ ബീജദാന ക്ലിനിക്കുകള്‍ വഴി നൂറ് കുഞ്ഞുങ്ങളുടെ പിതാവായെന്ന് അവകാശപ്പെടുന്നവര്‍ വരെയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ പ്രൊഫസര്‍ ജോയ്‌സ് ഹാര്‍പര്‍ പറയുന്നത്. ഇത് സത്യമാണെങ്കില്‍ നൂറുകണക്കിന് അര്‍ധ സഹോദരങ്ങളെയാണ് നിങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകൃത വന്ധ്യത നിവാരണ ക്ലിനിക്കുകളെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഇത്തരം ക്ലിനിക്കുകളില്‍ പരമാവധി പത്തു പേര്‍ക്ക് മാത്രമേ ഒരു വ്യക്തിയുടെ ബീജം ഗര്‍ഭധാരണത്തിനായി നല്‍കാറുള്ളൂ.

വര്‍ഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന് മടുത്ത സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനും വ്യക്തികളുടെ ഓണ്‍ലൈന്‍ ബീജദാന ക്ലിനിക്കുകള്‍ ഇടയാക്കാറുണ്ടെന്നും പ്രൊഫ. ജോയ്‌സ് ഹാര്‍പര്‍ പറയുന്നു.

സ്വകാര്യ വ്യക്തികള്‍ ബീജ ദാനം ഓണ്‍ലൈന്‍ സഹായത്തില്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫെയ്സ്ബുക് വക്താവ് പ്രതികരിച്ചിട്ടുണ്ട്. ബീജദാനത്തെക്കുറിച്ച് ഫെയ്സ്ബുക് വഴി ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തടസവുമില്ല.

എന്നാല്‍ ഇത് അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നതാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. വ്യക്തികളുടെ സുരക്ഷിതത്വത്തിന് വലിയ വിലയുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്നും ഫെയ്സ്ബുക് വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends