Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ചരിത്രസന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി... രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്

06 MARCH 2021 08:25 AM IST
മലയാളി വാര്‍ത്ത

ചരിത്രസന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി. ഇറാഖിലെത്തുന്ന ആദ്യ മാര്‍പാപ്പയാണദ്ദേഹം. രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗതവേഷത്തിലെത്തിയ രണ്ടു കുട്ടികള്‍ അഭിവാദ്യംചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ വിദേശസന്ദര്‍ശനമാണിത്.




നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ കാണാന്‍ നിരത്തുവക്കുകളില്‍ തടിച്ചുകൂടിയത്. അതേസമയം, നടുവേദന അലട്ടുന്നുണ്ടായിരുന്നു. കനത്ത സുരക്ഷയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറാഖിലൊരുക്കിയത്.

പതിനായിരത്തോളം സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പരിഗണിച്ച് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കവചിത വാഹനത്തിലാണ് മാര്‍പാപ്പ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടത്. രാജ്യത്ത് അംഗബലം കുറഞ്ഞുവരുന്ന ക്രൈസ്തവജനതയെയും യുദ്ധത്തില്‍ തകര്‍ന്ന ഇറാഖിനെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.



മാര്‍പാപ്പയുടെ സമാധാന, സഹിഷ്ണുതാ സന്ദേശം സ്വാഗതംചെയ്യാന്‍ ഇറാഖി ജനത ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഫവാദ് ഹുസ്സെയ്ന്‍ പറഞ്ഞു.രണ്ടു പതിറ്റാണ്ടിനിടെ ഇറാഖിലെ പഴക്കംചെന്ന ക്രൈസ്തവസമൂഹത്തിന്റെ അംഗബലം 14 ലക്ഷത്തില്‍നിന്ന് രണ്ടരലക്ഷമായി കുറഞ്ഞിരുന്നു. ഒരുശതമാനം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

2003-ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തില്‍ സദ്ദാം ഹുസൈനെ പുറത്താക്കിയതിനു പിന്നാലെയുണ്ടായ ആഭ്യന്തരസംഘര്‍ഷത്തില്‍നിന്ന് രക്ഷപ്പെട്ടോടിയവരാണ് ഭൂരിഭാഗവും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ പതിനായിരങ്ങള്‍ക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു.




''വീണ്ടും യാത്രചെയ്യാനായതില്‍ സന്തോഷം. ഇതൊരു പ്രതീകാത്മക യാത്രയാണ്, കൊല്ലങ്ങളോളം രക്തസാക്ഷിത്വംവരിച്ച ഒരു ദേശത്തോടുള്ള കടമയും. ഇറാഖിലെ ക്രൈസ്തവജനതയെ രണ്ടാമതും നിരാശപ്പെടുത്താനാവില്ല.''

(1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കാനൊരുങ്ങിയിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനുമായിനടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ പിന്മാറി)



മൂന്നുദിവസത്തെ സന്ദര്‍ശനത്തിനിടെ ശനിയാഴ്ച അദ്ദേഹം രാജ്യത്തെ മുതിര്‍ന്ന ഷിയാ പണ്ഡിതന്‍ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി ചര്‍ച്ചനടത്തും. ഇര്‍ബിലില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനയിലും പങ്കെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (11 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends