Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പാമ്പ് ഒരു ഭീകര ജീവിയല്ല....സമൂഹമാധ്യമങ്ങൾ അന്വേഷിക്കുന്ന ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൗഹൃദവും ഇതാണ്; വൈറലായി പാമ്പുകളോടൊപ്പമുള്ള സേവ് ദി ഡേറ്റ്

06 MARCH 2021 03:31 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിൽ കൂടുതൽ അറിയപ്പെടാനും ഫോള്ളോവെഴ്സിനെ സ്വന്തമാക്കാനും ഫോട്ടോഷൂട്ടുകളിൽ വൈവിധ്യം പരീക്ഷിക്കുകയാണ് ഏവരും. ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് വൈറലായി മാറിയിട്ടുള്ളത്. ഇതിൽ പ്രത്യേകിച്ച് സേവ് ദി ഡേറ്റ് ആണ് ഏറ്റവും കൂട്ടുതൽ വൈവിധ്യം പരീക്ഷിക്കുന്നത്. ഇപ്പോഴിതാ അമേരിക്കയിൽ തരംഗം സൃഷ്ടിച്ച് മലയാളിയുടെ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

കൊല്ലം സ്വദേശിയും ഇപ്പോള്‍ അമേരിക്കയില്‍ സൈക്യാട്രിക്ക് നേഴ്സുമായി ജോലി ചെയ്യുന്ന ആന്‍റണിയാണ് കക്ഷി. ചെറുപ്പം മുതലേ പാമ്പുകളോട് അനുകമ്പയായിരുന്നു ഇദ്ദേഹത്തിന്. ആയതിനാൽ തന്നെ ആദ്യമായി ജോലി കിട്ടിയപ്പോള്‍ തന്നെ ആന്‍റണി പാമ്പുകളെ വളര്‍ത്തി തുടങ്ങി. ഇന്ന് അഞ്ച് പാമ്പുകള്‍ക്ക് ഉടമയാണ്. തന്റെ ജീവിത സഖിയോടൊപ്പം ഒരു സേവ് ദി ഡേറ്റ് ചെയ്യണമെന്ന ആഗ്രഹം എത്തിച്ചത് തന്‍റെ വളര്‍ത്ത് മൃഗങ്ങളിലേക്കാണ്. കൊല്ലം സ്വദേശിയായ മോണിക്കയെയാണ് ആന്റണി വിവാഹം കഴിക്കാൻ പോകുന്നത്. എന്നാൽ വളർത്ത് മൃഗങ്ങളോടുള്ള സ്നേഹം തെല്ലും കുറയാതെ അത് എടുത്ത് കാണിക്കാനും ആന്റണി മടിച്ചില്ല. സമൂഹമാധ്യമങ്ങൾ അന്വേഷിക്കുന്ന ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൗഹൃദവും ഇതാണ്.

ഹൂസ്റ്റണിലെ എറികാട്ട് സ്റ്റുഡിയോയുടെ ജോലികള്‍ ചെയ്യുന്ന ടോം സണ്ണിയോട് യൂറ്റൂബില്‍ ഇടാന്‍ തന്‍റെ പാമ്പുകളുടെ ഒരു വീഡിയോ ചെയ്യാനായിരുന്നു ആന്‍റണി ആവശ്യപ്പെട്ടത്. അതേ സമയത്താണ് ആന്‍റണിയും മോണിക്കയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നതും പിന്നെന്ത് കൊണ്ട് സേവ് ദ ഡേറ്റ് പാമ്പുകളോടൊത്ത് ചെയ്യരുതെന്ന് വിന്‍സ്റ്റണ്‍ എറികാട്ട് ഒരാശയം മുന്നോട്ട് വച്ചു.

ഇതിന് ആന്‍റണിക്ക് പൂര്‍ണ്ണസമ്മതം. പ്രധാന പ്രശ്നം മോണിക്കയ്ക്ക് പാമ്പുകളെ പേടിയാണോ അല്ലയോ എന്നത് മാത്രമായിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. സംഗതി മോണിക്കയോട് പറഞ്ഞപ്പോള്‍ മോണിക്കയും ഓക്കെ. പിന്നീട് ഷൂട്ടിനായി ഒരു അപ്പാര്‍ട്ട്മെന്‍റ് മോണിക്ക വാടകയ്ക്കെടുത്തു. അങ്ങനെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടന്നു. കഴിഞ്ഞ മാസം ഏഴാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. അതിനിടെ പാമ്പുകളോടൊത്തുള്ള ഫോട്ടോഷൂട്ട് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറുകയും ചെയ്തു.

ആന്‍റണിയും മോണിക്കയും കൊല്ലം സ്വദേശികളാണ്. പത്താം വയസിലാണ് ആന്‍റണി കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുന്നത്. ഹൈസ്കൂള്‍ പഠനം കഴിഞ്ഞ് 2010 ല്‍ നേഴ്സിങ്ങ് പഠിക്കാനായി നാട്ടിലേക്കെത്തി. പഠനശേഷം 2017 ല്‍ വീണ്ടും അമേരിക്കയിലേക്ക് എത്തിച്ചേർന്നു. ആദ്യ ജോലിയില്‍ പ്രവേശിച്ചതോടെ ആന്‍റണി പാമ്പുകളെ വളര്‍ത്താന്‍ ആരംഭിച്ചിരുന്നു.അമേരിക്കയില്‍ ഹൂസ്റ്റണിലെ ബിഹേവിയറല്‍ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലില്‍ സൈക്യാട്രിക്ക് നേഴ്സായാണ് ആന്‍റണി ജോലി ചെയ്തുവരുന്നത്. 2015 ല്‍ അമേരിക്കയിലെത്തിയ മോണിക്ക ബാച്ചിലര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫൈനലിയര്‍ വിദ്യാര്‍ത്ഥിനിയാണ്.

അതേസമയം നാല്, നാലര മണിക്കൂറെടുത്താണ് വീഡിയോയും ഫോട്ടോഷൂട്ടും നടത്തിയത്. ടോം സണ്ണി വീഡിയോയും വിന്‍സ്റ്റണ്‍ എറികാട്ട് ഫോട്ടോ ഷൂട്ടുമായിരുന്നു ചെയ്തത്.ആന്‍റണിയുടെ കൈയില്‍ ആറോളം പാമ്പുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ഇവയില്‍ ഒന്ന് ചത്തു. ഇപ്പോൾ അഞ്ചോളം പാമ്പുകളാണ് ആന്‍റണി വളര്‍ത്തുന്നത്. പെരുമ്പാമ്പ് ഇനത്തില്‍പ്പെട്ട Reticulated Python, Ball python, Burmese Python എന്നിവയെ കൂടാതെ തെക്കേ അമേരിക്കയില്‍ കണ്ട് വരുന്ന Red Tail Boa എന്നിങ്ങനെ വിഷമില്ലാത്ത പെരുമ്പാമ്പിന്‍റെ ഇനത്തില്‍പ്പെടുന്നവയും , വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കണ്ട് വരുന്ന copperhead viperഎന്ന പാമ്പുമാണ് ആന്‍റണി വളര്‍ത്തുന്നത്. copperhead viper എന്ന പാമ്പ് അണലി വര്‍ഗ്ഗത്തില്‍പ്പെടുന്ന വിഷ പാമ്പാണ്. മറ്റ് പാമ്പുകള്‍ വിഷമില്ലാത്ത പെരുമ്പാമ്പിന്‍റെ വര്‍ഗ്ഗത്തില്‍പ്പെടുന്നവയാണ്.

റിക്രിയേഷണൽ കൺട്രോൾഡ് എക്സോട്ടിക് സ്നേക്സ് (RCES) എന്ന പര്‍മിറ്റ് എടുത്താല്‍ മാത്രമേ അമേരിക്കയില്‍ പാമ്പുകളെ വളര്‍ത്താനുള്ള അനുമതി ലഭിക്കുകയുള്ളു. ആന്‍റണിക്ക് ഈ പര്‍മിറ്റ് ഉണ്ട്. ആദ്യം ആന്‍റണി തന്‍റെ പാമ്പുകളുടെ കൂടും കിടപ്പുമുറിയില്‍ തന്നെ ഒരുക്കി. എന്നാല്‍ പിന്നീട് കുടുതല്‍ പാമ്പുകളിലേക്ക് കമ്പം കേറിയതോടെ പാമ്പുകള്‍ക്കായി ഒരു മുറി തന്നെ തരപ്പെടുത്തി.

7-10 ദിവസം കൂടുമ്പോഴാണ് ഇവയ്ക്ക് ഭക്ഷണം നൽകുന്നത്. എലി, കോഴിക്കുഞ്ഞ്, അല്ലെങ്കിൽ മുയൽ, മുയൽകുഞ്ഞുങ്ങൾ എന്നിങ്ങനെയാണ് പാമ്പുകൾക്ക് ഒരുക്കിയിട്ടുള്ള മെനു. കുഞ്ഞുന്നാള് മുതൽ എനിക്ക് veterinarian അല്ലെങ്കിൽ zoologist ആവണമെന്ന് ആയിരിന്നു ആഗ്രഹം, പക്ഷേ പറ്റിയില്ല. പിന്നീട് ആ ഇഷ്ടമാണ് പാമ്പുകളെ വളര്‍ത്തുന്നതിലേക്ക് എത്തിച്ചതെന്ന് ആന്‍റണി ഒരു പ്രമുഖ മദ്യമത്തോട് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (11 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends