Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അഫ്‌ഗാനിലെ താലിബാൻ ഭീകരരുടെ ആക്രമണം അവസാനിക്കുന്നില്ല ... അമേരിക്ക മുൻകൈ എടുത്ത് നടത്തിയ സമാധാന ചർച്ചയും തുടർന്നുള്ള കരാറുകളും പാലിക്കാതെ അഫ്‌ഗാൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് താലിബാൻ

08 MARCH 2021 04:27 PM IST
മലയാളി വാര്‍ത്ത

അഫ്‌ഗാനിലെ താലിബാൻ ഭീകരരുടെ ആക്രമണം അവസാനിക്കുന്നില്ല . അമേരിക്ക മുൻകൈ എടുത്ത് നടത്തിയ സമാധാന ചർച്ചയും തുടർന്നുള്ള കരാറുകളും പാലിക്കാതെ അഫ്‌ഗാൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് താലിബാൻ .

താലിബാൻ പറഞ്ഞ ഉപാധികൾ പാലിച്ച അഫ്‌ഗാൻ സൈന്യത്തെയും ഇപ്പോൾ നോക്കുകുത്തിയാക്കി തലങ്ങും വിലങ്ങും ആക്രമണം അഴിച്ചുവിടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത് .അതിനാൽ തന്നെ അഫ്‌ഗാനിൽ അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്ന വിഷയത്തിൽ പുനരാലോചയാണ്‌ ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്

ജോ ബൈഡൻ നടപടികൾ തിരുത്തിക്കുറിക്കാൻ വേണ്ടി അഫ്‌ഗാൻ സർക്കാരിനെ വിശ്വാസത്തിലെടുക്കാനുള്ള തീവ്രശ്രമമാണ് ഉയരുന്നത് .അതിനാൽ അഫ്‌ഗാൻ സർക്കാർ ബൈഡൻ നൽകിയ ഔദ്യോഗിക കത്തിന് മറുപടിയായി എന്ത് സമീപനമാണ് എടുക്കുക എന്നത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ് .നിലവിൽ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ 2001 ലേതിന് സമാനമായ അവസ്ഥയുണ്ടാകാനുള്ള സാധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു .

അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത് വന്നതോടെ താലിബാനുമായി തുറന്ന പോരാട്ടത്തിലേക്ക് നീങ്ങുന്നതായി കാണാൻ കഴിയും .

സമാധാന ശ്രമങ്ങൾക്കായി കരാർ ഒപ്പുവെച്ച അഫ്ഗാൻ ഭരണകൂടത്തിനോടാണ് ബൈഡന്റ നിർദ്ദേശം. സഖ്യസേനകൾ മേഖലയിൽ നിന്ന് പിന്മാറിയാൽ താലിബാൻ സൈന്യം ശക്തമാകുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി.

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയ്ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് സൈനികമായ വെല്ലുവിളികളെ ബൈഡൻ എടുത്തുപറഞ്ഞത്.സ്പ്രിംഗ് ഒഫൻസ് എന്നാണ് ബൈഡൻ കത്തിൽ താലിബാൻ ഭീകരരുടെ അടുത്ത നീക്കത്തെ വിശേഷിപ്പിക്കുന്നത്.

ശൈത്യകാലത്തിന് ശേഷം അമേരിക്കയുടെ സൈന്യം പൂർണ്ണമായും മേഖലവിടുന്നത് താലിബാൻ സൈനികമായി ഉപയോഗിക്കുമെന്ന് തന്നെയാണ് അമേരിക്ക കണക്കുകൂട്ടുന്നത് അതിനാൽ നിലപാടു മാറ്റാനുള്ള ശ്രമമാണ് അമേരിക്ക എടുക്കുന്നത് എന്നത് ഇതോടെ വ്യക്തമായിരിക്കുന്നു .

2001ൽ അഫ്ഗാനിൽ കനത്ത ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്കൻ സേന താലിബാനെ തകർത്ത് അധികാരത്തിൽ നിന്നും ഇറക്കിയത്. വേൾഡ് ട്രേഡ് സെന്റർ ബിൻ ലാദന്റെ അൽഖ്വയ്ദ ആക്രമിച്ചതിന് തിരിച്ചടിയായിട്ടാണ് അമേരിക്ക അഫ്ഗാനിൽ വ്യോമാക്രമണത്തിലൂടെ ഭീകരരെ തുരത്താൻ തുടങ്ങിയത്.കഴിഞ്ഞ ജനുവരിയിൽ അമേരിക്ക എടുത്ത സൈനിക പിന്മാറ്റ തീരുമാനം പുന:പ്പരിശോധിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡൻറായ ശേഷം ആദ്യമായാണ് നേരിട്ടുള്ള പ്രസ്താവന ജോ ബൈഡൻ നടത്തിയത്. ഇനി അവശേഷിക്കുന്ന പതിനായിരത്തോളം വരുന്ന സഖ്യസേനാംഗങ്ങളെ മെയ്-1-ാം തീയതിയോടെയാണ് കരാർ പ്രകാരം പിൻവലിക്കേണ്ട അവസാന സമയം. ഒരു തീരുമാനവും താലിബാൻ പാലിക്കുന്നില്ല.

നിരന്തരം ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് താലിബാൻ ചെയ്യുന്നത്. ഇതിനിടെ കരാർ അക്ഷരം പ്രതിപാലിച്ച് അഫ്ഗാൻ ഭരണകൂടം 5000 വരുന്ന താലിബാൻ ഭീകരരെ തടവിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (20 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (53 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

Malayali Vartha Recommends