Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയ സമ്മാനം; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് സമ്മാനമായി നല്‍കിയ കമ്മലുകൾ വിവാദത്തിലേക്ക്...

09 MARCH 2021 01:54 PM IST
മലയാളി വാര്‍ത്ത

രാജകുടുംബത്തില്‍ നിന്നും നേരിട്ട വിവേചനവും അവഗണനയും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. ഇതൊക്കെയും തന്റെ മാനസികാരോഗ്യത്തെ തകര്‍ക്കുകയും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിക്കുകയും ചെയ്തതായി മേഗന്‍ മാര്‍ക്കൾ വെളിപ്പെടുത്തുകയുണ്ടായി. മേഗന്‍ മര്‍ക്കിലിനെക്കുറിച്ച്‌ ബ്രിട്ടീഷ് പത്രമായ ടൈംസ് പുറത്തു വിട്ട വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് സമ്മാനമായി നല്‍കിയ കമ്മലുകളാണ് ഇപ്പോൾ വിവാദമായി മാറിരിക്കുന്നത്. 2018 ലെ ഈ വിവാഹ സമ്മാനം വിവാഹത്തിനു ശേഷം നടന്ന ഒരു സല്‍ക്കാര ചടങ്ങില്‍ മേഗന്‍ ധരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തെത്തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരവെയാണ് മേഗന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ കമ്മലുകള്‍ ധരിച്ചുകൊണ്ട് എത്തിയത്.

ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സിഐഎ വ്യക്തമാക്കി ആറ് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം നടക്കുന്നത്. ടൈസ് പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കമ്മലുകള്‍ സല്‍മാന്‍ രാജകുമാരന്റെ സമ്മാനമാണെന്ന് മേഗന് അറിയാമായിരുന്നുവെങ്കിലും ഇക്കാര്യം തന്റെ സ്റ്റാഫുകളില്‍ നിന്നും മേഗന്‍ മറച്ചു വെച്ചു. മേഗന്റെ ഈ പ്രവൃത്തി അന്താരാഷ്ട്ര തലത്തില്‍ തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുന്നതായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്.

എന്നാല്‍ ഈ ആരോപണം മേഗന്റെ അഭിഭാഷകര്‍ തള്ളിക്കളയുകയാണ് ചെയ്തത്. മേഗന് വ്യക്തിപരമായി നല്‍കിയ സമ്മാനമായിരുന്നില്ല ഈ കമ്മലുകള്‍ എന്നും അവർ വ്യക്തമാക്കി. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി രാജകുടുംബത്തിലേക്കാണ് സല്‍മാന്‍ രാജകുമാരന്‍ ഈ ഉപഹാരം എത്തിച്ചത്. മേഗന്‍ കൊട്ടാരത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പത്രമായ ടൈംസ് മേഗനെതിരെ നേരത്തെയും വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തോട് അടുത്ത് നില്‍ക്കുന്ന ഈ മാധ്യമങ്ങള്‍ മേഗനോട് വംശീയപരമായ സമീപനം കാണിച്ചെന്ന് ആരോപണവുമുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ മേഗന്‍ അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് ടൈംസിന്റെ റിപ്പോര്‍ട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമാണ് ഹാരി രാജകുമാരനും മേഗനും നല്‍കിയ അഭിമുഖം ഉണ്ടാക്കിയിരിക്കുന്നത്. പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നു പറച്ചില്‍. രാജകുടുംബത്തിനുള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദം തങ്ങള്‍ക്കിരുവര്‍ക്കും താങ്ങാന്‍ പറ്റുന്നില്ലായിരുന്നെന്നാണ് ഇരുവരും പറയുന്നത്.

രാജകുടുംബം തനിക്ക് മേല്‍ ചാര്‍ത്തിയ വര്‍ണവിവേചനത്തെ കുറിച്ചും അതു മൂലം അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷത്തെ കുറിച്ചും മേഗന്‍ വെളിപ്പെടുത്തുകയുണ്ടായി. പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ചകള്‍ രാജകുടുംബത്തിലുണ്ടായിരുന്നതായും മേഗന്‍ വ്യക്തമാക്കി. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നത്. 2019 ലാണ് മേഗന്‍ മകന്‍ ആര്‍ച്ചിയ്ക്ക് ജന്മം നല്‍കിയത്.

അതോടൊപ്പം ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങള്‍ ഹാരി തന്നെയാണ് തന്നോട് പങ്കു വെച്ചതെന്നും മേഗന്‍ ഇതിലൂടെ വെളിപ്പെടുത്തി . 2020 ന്റെ തുടക്കത്തില്‍ ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച്‌ മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച മേഗന്‍ ആത്മസുരക്ഷക്കായാണ് അവ ഉപേക്ഷിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. രാജകുടുംബത്തില്‍ നിന്നുള്ള ഹാരിയുടേയും മേഗന്റേയും അകല്‍ച്ചയെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും മേഗന് അനുഭവിക്കേണ്ടി വന്നു .2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുവരും തുടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (13 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (26 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (41 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (55 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (57 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends