Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

'എല്ലാ കളികളും മാറ്റി എഴുതും';അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ട്രംപ് ,സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍  

22 MARCH 2021 08:18 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനുള്ളില്‍ ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജെയ്‌സണ്‍ മില്ലര്‍ പറഞ്ഞത്.തന്റെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നും ജെയ്‌സണ്‍ മില്ലര്‍ പറഞ്ഞു.ക്യാപിറ്റോള്‍ കലാപത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായ ഒരു പ്ലാറ്റ്‌ഫോമിലൂടെ വീണ്ടും സജീവമാകുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയത്.ട്രംപിന്റെ പുതിയ പ്ലാറ്റ്‌ഫോം പുതിയ വഴിവെട്ടുമെന്നും എല്ലാ കളികളും മാറ്റി എഴുതുമെന്നും മില്ലര്‍ പറഞ്ഞു.


ട്രംപ് സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമാകുമെന്ന് പറയുമ്പോഴും അദ്ദേഹം ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ മില്ലര്‍ തയ്യാറായില്ല. ട്രംപ് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണ് എന്ന് മാത്രമാണ് മില്ലര്‍ പറഞ്ഞത്.ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ വെച്ച് നിരവധി സാങ്കേതിക വിദഗ്ധരുമായി ട്രംപ് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കമ്പനികളും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചത്. ക്യാപിറ്റോള്‍ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനങ്ങള്‍ ട്രംപ് നിരന്തരമായി ആവര്‍ത്തിച്ചതിന് പിന്നാലെ ട്വിറ്റര്‍ അദ്ദേഹത്തിന് സ്ഥിര വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.അതെ സമയം ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.അമേരിക്കയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡന്‍ വംശീയതയെ വിമര്‍ശിച്ച് വീണ്ടും രംഗത്തെത്തിയത്.

ജോര്‍ജിയയിലെ ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിലെ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.അറ്റ്‌ലാന്‍ഡയിലെ എമോറി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വര്‍ഗീയതയ്ക്കും അക്രമത്തിനുമെതിരെ അമേരിക്ക നിശബ്ദമായിക്കൂടാ എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ആരോണ്‍ ലോംഗ് എന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജ് പാര്‍ലറുകളില്‍ തോക്കുമായെത്തിയ യുവാവ് മുന്നില്‍കണ്ടവരെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്ത്രീകളാണ്.അറ്റ്‌ലാന്‍ഡ വെടിവെപ്പിനെയും അമേരിക്കയിലെ വംശീയതയേയും വിമര്‍ശിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്നോട്ടു വന്നിരുന്നു. അമേരിക്കയില്‍ വംശീയതയും സെക്‌സിസവുമുണ്ട് എന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (12 minutes ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (23 minutes ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (25 minutes ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (29 minutes ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (52 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (2 hours ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (3 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (3 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (3 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

Malayali Vartha Recommends