Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൂയസ്​ കനാൽ വഴിമുടക്കി വമ്പൻ ചരക്കു കപ്പൽ... കനാൽ കടക്കാനാവാതെ കപ്പലുകളുടെ നീണ്ട നിര...

24 MARCH 2021 05:54 PM IST
മലയാളി വാര്‍ത്ത

ലോകത്തെ തന്നെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നാണ് സൂയസ്​ കനാൽ. ഇപ്പോൾ ലോകപ്രശസ്തമായ സമുദ്രപാതയിൽ വന്‍ ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വഴിമുടക്കിയത് മറ്റാരുമല്ല, ഒരു കൂറ്റൻ കണ്ടെയ്നര്‍ ചരക്കുകപ്പലിന് നിയന്ത്രണം നഷ്ടമായതാണ് സംഭവത്തിന് കാരണം.

1312 അടി നീളവും 59 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവർഗ്രീൻ' ആണ്​ കാറ്റിലുലഞ്ഞ്​ സൂയസ്​ തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിന്നത്​. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ് ഉള്ളത്​.

ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ ഏക കപ്പൽ ചാലാണ്​ സൂയസ്​ കനാൽ. മൂന്നു വർഷം മുമ്പ്​ ജപ്പാനിൽ നിർമിച്ചതാണ്​ കപ്പൽ. രണ്ടു ലക്ഷം ടൺ ആണ്​ കപ്പലിന്‍റെ ചരക്കുശേഷി. ചരക്കുഗതാഗതം ലാഭകരമാക്കാൻ വൻകിട കമ്പനികൾ കൂറ്റൻ കപ്പലുകളിലേക്ക്​ തിരിഞ്ഞത്​ സമാന അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്​.

'ശക്​തമായ കാറ്റിൽ നേരെ തിരിഞ്ഞ്​ കരക്കടിയുകയായിരുന്നുവെന്ന്​ കപ്പൽ അധികൃതർ വെളിപ്പെടുത്തി. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരു ഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവര്‍ഗ്രീന്‍ വ്യക്തമാക്കി.

തായ്​വാൻ ആസ്​ഥാനമായുള്ള കപ്പൽ ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്‍റെ ഉടമസ്​ഥതയിലുള്ളതാണ്​. ടഗ്​ ബോട്ടുകളുപയോഗിച്ച്​ കപ്പൽ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്​. പക്ഷേ, ദിവസ​ങ്ങളെടുത്തേ ഇത്​ സാധ്യമാകൂ എന്നാണ്​ സൂചന.

ചൈനയിൽ നിന്ന്​ നെതർലൻഡ്​സിലെ റോട്ടർഡാമിലേക്ക്​ പുറപ്പെട്ടതായിരുന്നു 'എവർഗ്രീൻ' കപ്പൽ. ജീവനക്കാർക്ക് ആർക്കും തന്നെ​ പരിക്കേറ്റിട്ടില്ല. കപ്പലിന് സംഭവിച്ച​ കേടുപാടുകൾ പരിശോധിച്ചു വരികയാണ് അധികൃതർ​. വടക്കോട്ട്​ 42ഉം തെക്കോട്ട്​ 64ഉം കപ്പലുകൾ പാതിവഴിയിലാണ്​ ഇപ്പോൾ നിൽക്കുന്നത്. ​

1869ൽ ആദ്യമായി തുറന്ന 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ്​ കനാൽ വഴിയാണ്​ ലോകത്തെ 12 ശതമാനം ആഗോള വ്യാപാരം നടക്കുന്നതെന്നാണ്​ കണക്കുകൂട്ടലുൾ സൂചിപ്പിക്കുന്നത്. കടൽ മാർ​ഗമുള്ള എണ്ണകടത്തിന്‍റെ 10 ശതമാനവും പ്രകൃതി വാതകത്തിന്‍റെ എട്ടുശതമാനവും ഇതുവഴി കടന്നുപോകുന്നത്.

മുമ്പും കപ്പലുകൾ മുടങ്ങി യാത്ര മുടങ്ങുന്നത്​ സൂയസിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടായിരുന്നു. 2017ലാണ്​ അവസാനമായി സമാന സംഭവം അരങ്ങേറിയത്​. ഒ.ഒ.സി.എൽ ജപ്പാൻ എന്ന കപ്പൽ മണിക്കൂറുകൾക്ക്​ ശേഷം ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ അന്ന് രക്ഷപ്പെടുത്തിയിരുന്നു. 2004ൽ കപ്പൽ കുടുങ്ങി മൂന്നു ദിവസം ഇതുവഴി ഗതാഗതം സ്ഥംഭിച്ചു. കാൽ ലക്ഷം ടൺ എണ്ണ പുറത്തേക്ക്​ പമ്പു ചെയ്​താണ്​ കപ്പൽ രക്ഷപ്പെടുത്തിയത്​.

തത്​കാലം സൂയസ്​ കനാൽ പഴയ പാത തുറന്നു നൽകിയിട്ടുണ്ടെങ്കിലും കപ്പൽ ഗതാഗതം പഴയ പടി ആകുമെന്ന കാര്യത്തിൽ​ ഉറപ്പില്ല. 2020ൽ മാത്രം 561 കോടി ഡോളറാണ്​ സൂയസ്​ കനാലിലെ കപ്പൽ ഗതാഗതം വഴി ഈജിപ്ത്​ സർക്കാറിന്‍റെ വരുമാനം. യാത്ര കൂടുതൽ സുഗമമാക്കി കനാൽ വികസനം പൂർത്തിയായി വരികയാണ് ഇപ്പോൾ​.

കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്. 120 മൈല്‍ അഥവാ193 കിലോമീറ്റര്‍ നീളമാണ് സൂയസ് കനാലിലുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (16 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends