Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

ആഗോള സമുദ്ര നിരപ്പ് രണ്ടടി വരെ ഉയരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്; അന്റാർട്ടിക്കയിലെ ഹിമാനികൾ അതിവേഗത്തിൽ ഉരുകുന്നു

11 APRIL 2021 11:16 AM IST
മലയാളി വാര്‍ത്ത

പല രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തി പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് ഹിമാനികൾ മുമ്പ് ഉള്ളതിനേക്കാൾ വേഗത്തിൽ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോർട്ട്. ‘ഡൂംസ്ഡേ ഗ്ലേസിയർ’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്,

വിചാരിച്ചതിനേക്കാൾ വേഗത്തിലാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്ര ജലം രണ്ടടി വരെ ഉയർത്തുമെന്നും മിക്ക രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തുമെന്നുമാണ് ഗവേഷകരുടെ പഠനം സൂചന നൽകിയിരിക്കുന്നത്.

 

 

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് അപകടകരമായ തോതിൽ ഉരുകുന്നു. അത് തകർന്നാൽ എകദേശം രണ്ട് അടി (65 സി.മീ) സമുദ്ര നിരപ്പിൽ വർദ്ധനവുണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിനകം തന്നെ ലോക സമുദ്ര നിരപ്പിൽ 4 % ഓരോ വർഷവും ഉയരുന്നുണ്ട്.

ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ താപനില, ശക്തി, ലവണാംശം ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു കണ്ടെത്തൽ.

 

 

 

 

 

 

 

 

 

 

 

 

തൈറ്റ്വസ് ഹിമാനിയുടെ അടിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗവേഷണം നടത്തുന്നതും പുതിയ അളവുകൾ കണ്ടെത്തുന്നതും. വെള്ളത്തിനടിയിലുള്ള ഭൂപ്രദേശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണകൾ ഇത് മാറ്റി മറിച്ചു.

2019 ഫെബ്രുവരി മുതൽ മാർച്ച് വരെ വിന്യസിച്ച റോബോർട്ടിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർക്ക് ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

 

 

പടിഞ്ഞാറൻ അന്റാർട്ടിക്ക് ഐസ് ഷീറ്റിന്റെ മധ്യഭാഗത്ത് ഒരു കീസ്‌റ്റോൺ പോലെ ഇരിക്കുന്നതിനാൽ തൈറ്റ്വസുകളെ ഡൂംസ്ഡേ ഹിമാനികൾ എന്ന് വിളിക്കുന്നു. ഈ വിശാലമായ തടത്തിൽ മൂന്ന് മീറ്ററിലധികം സമുദ്ര നിരപ്പ് ഉയരുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ പഠനം ഇന്നേവരെയുള്ള ഹിമാനിയുടെ ഏറ്റവും വിശദമായ സർവേയാണ്.

 

തൈറ്റ്വസ് ഹിമാനിയുടെ ചലനം മനസിലാക്കാൻആവശ്യമായ വിവരങ്ങൾ ഞങ്ങൾ ഇപ്പോൾ ശേഖരിക്കുന്നു. ഭാവിയിൽ ഐസ് ഉരുകുന്നത് കൃത്യമായി കണക്കാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോഡലുകൾ മെച്ചപ്പെടുത്താനും ആഗോള സമുദ്ര നിരപ്പിൽ നിന്നുള്ള വ്യതിയാനങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന വലിയ അനിശ്ചിതത്വം കുറയ്ക്കാനും കഴിയും.

 

 

 

 

 

 

 

 

 

 

 

 

 

തൈറ്റ്വസ് ഹിമാനികൾ യുകെ യുടെ മൊത്തം വലുപ്പത്തേക്കാൾ അല്പം ചെറുതാണ്. വാഷിങ്ടൺ സ്റ്റേറ്റിന്റെ ഏതാണ്ട് അതേ വലുപ്പമാണ് ഇതിനുള്ളത്. 4000 മീറ്റർ വരെ ഉയരമുള്ള ഇത് ആഗോള സമുദ്ര നിരപ്പ് ഉയരുമെന്ന് പ്രവചിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും പ്രൊഫസർ വഹ്‌ലിൻ പറയുകയുണ്ടായി.

ചൂടാകുന്ന സമുദ്രത്തിന് മുൻപിൽ ഹിമാനികൾ പിന്നോട്ട് പൊയ്കൊണ്ടിരിക്കുന്നു. ഇത് സമുദ്ര നിരപ്പിൽ നിന്ന് രണ്ട് കിലോമീറ്റർ താഴെയായി സ്ഥിതി ചെയ്യുന്നു. അതേസമയം, തീരത്ത് ഹിമാനിയുടെ അടിഭാഗം അത്രയ്ക്ക് ആഴമില്ലാത്തതാണ്.

 

 

തൈറ്റ്വസ് ഹിമാനികൾക്ക് 1970 കൾ മുതൽ ഗണ്യമായ ഫ്‌ലോ ആക്സിലറേഷൻ അനുഭവപ്പെട്ടതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1992 മുതൽ 2011 വരെ തൈറ്റ്വസ് ഗ്രൗണ്ടിങ് ലൈനിന്റെ കേന്ദ്രം 14 കിലോമീറ്റർ പിന്നോട്ട് പോയിരുന്നു. ഈ പ്രദേശത്ത് നിന്നുള്ള വാർഷിക ഐസ് ഡിസ്‌ചാർജ് 1973 ന് ശേഷം 77 % വരെ വർദ്ധിച്ചു.

 

 

 

 

 

 

 

 

 

 

\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (48 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (58 minutes ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (1 hour ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (1 hour ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (1 hour ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (1 hour ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (2 hours ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (3 hours ago)

Malayali Vartha Recommends