ഭാര്യയെ ഇഷ്മല്ലെങ്കിലും ഭാര്യയുടെ ശരീരം ഇഷ്ടമാണ്...കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ഭാര്യയുടെ നഗ്ന ദ്യശ്യങ്ങള്‍ പകര്‍ത്തിയതിന് വിചിത്ര കാരണം പറഞ്ഞ് ഭര്‍ത്താവ്
ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭര്‍ത്താവിനെതിനെ ഭാര്യ പരാതി നല്കി. പതിനെട്ട് ആഴ്ച ജയില്‍ ശിക്ഷയും 3000 ഡോളര്‍ പിഴയും ശിക്ഷവിധിച്ച് കോടതി. സിംഗപൂരിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് തുടങ്ങിയത്. പ്രതിയും ഭാര്യയും ദിവസവും വഴക്കായിരുന്നു. പൊലീസ് ഇടപെട്ടാണ് വഴക്കുകള്‍ പരിഹരിച്ചിരുന്നത്.
അതിനുശേഷം ഭര്‍ത്താവ് നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. കേസ് നടക്കുമ്ബോഴും ഇയാളുടെ ഉപദ്രവത്തിന് കുറവില്ലായിരുന്നു. ഇതോടെ, ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ച ഭാര്യ സുരക്ഷാ ഉത്തരവ് നേടി. പ്രതി ആക്രമിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്ന ഉത്തരവ് ഉണ്ടായിരുന്നതിനാല്‍ യുവാവ് ഭാര്യയ്ക്കെതിരെ നിരന്തരം അസഭ്യവര്‍ഷം നടത്തുകയാണ് ചെയ്തത്. ഇതിനിടെയാണ് ഇയാള്‍ കുളിമുറിയില്‍ രഹസ്യമായി ക്യാമറ വെച്ചത്. ചുവരില്‍ ഒട്ടിച്ച് വെച്ച ക്യാമറ യുവതി കുളിക്കുന്നതിനിടയില്‍ ഇളകി താഴെ വീഴുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ വെച്ച് ഇയാള്‍ പറഞ്ഞത് കേട്ട് ഭാര്യ അടക്കമുള്ളവരമ്ബരന്നു. ഭാര്യയെ ഇഷ്മല്ലെങ്കിലും ഭാര്യയുടെ ശരീരം ഇഷ്ടമായതിനാലാണ് ഇങ്ങനെ ചെയ്തതെന്നയിരുന്നു പ്രതിയുടെ വാദം.
https://www.facebook.com/Malayalivartha