ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് തെക്കന്‍ പ്രദേശമായ ബുഷെറിൽ

ഇറാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ പ്രദേശമായ ബുഷെറിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് ഒരു ആണവ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ദുരന്ത നിവാരണ സേനയെത്തി ആളുകളെ മാറ്റിപാര്‍പ്പിച്ചു. ആണവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായതെന്നും 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























