കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക.... കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കമലാ ഹാരിസ്

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക. ഇക്കാര്യം വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തു.
'മഹാമാരിയുടെ ആദ്യകാലത്ത് ഞങ്ങളുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം എത്തിച്ചിരുന്നു. അതുപോലെ ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' ജോ ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു. സഹായം നല്‍കുന്നതിനൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമെന്നും കമല കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ ഇതാദ്യമായാണ് അമേരിക്കയുടെ ഉന്നത രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ വൈകുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഉന്നത നേതാക്കളില്‍നിന്നടക്കം ബൈഡനും കമലയ്ക്കും വിമര്‍ശനം നേരിടേണ്ടിയും വന്നിരുന്നു.
ഞായറാഴ്ച അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജെയ്ക്ക് സള്ളിവന്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു.
മെഡിക്കല്‍ സാമഗ്രികളും ഉപകരണങ്ങളും അമേരിക്ക അടിയന്തരമായി ഇന്ത്യയിലേക്ക് അയക്കുമെന്ന് ചര്‍ച്ചയില്‍ സള്ളിവന്‍ വ്യക്തമാക്കി. ബൈഡന്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിന് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗത്തുനിന്ന് അഭിനനന്ദനവും ലഭിച്ചിരുന്നു.
കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അധികമുള്ള കോവിഡ് വാക്സിന്‍ ഡോസുകളും മറ്റ് ചികിത്സാവസ്തുക്കളും ഇന്ത്യയടക്കം അടിയന്തര ആവശ്യം നേരിടുന്ന രാജ്യങ്ങള്‍ക്കു വിതരണംചെയ്യാന്‍ ബൈഡന്‍ ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ബ്ലിങ്കെന്റെ പ്രഖ്യാപനം. ഇന്ത്യയിലെ ജനങ്ങള്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാ സഹായവും ഉടനെ എത്തിക്കും.
"
https://www.facebook.com/Malayalivartha

























