Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മേയ് ഒന്നു മുതൽ ഇന്ത്യയിൽ ലഭ്യമാവുന്ന റഷ്യൻ വാക്സിൻ സ്പുട്നിക്കിന്റെ ഉത്ഭവം; 60 രാജ്യങ്ങളുടെ പ്രിയപ്പെട്ട വാക്സിൻ, കൊവിഡ് 19 നെതിരെ വികസിപ്പിച്ച എല്ലാ വാക്സിനുകളേക്കാളും ഏറ്റവും ഉയർന്ന ഫലപ്രാപ്തി സ്പുട്നിക്കിനാണെന്ന് ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു

28 APRIL 2021 12:40 PM IST
മലയാളി വാര്‍ത്ത

ലോകത്ത് നിലവിലുള്ള എല്ലാ വാക്സിനുകളെക്കാളും കൊവിഡിനെ നേരിടാൻ ഫലപ്രദമായ വാക്സിൻ എന്ന വാദമാണ് റഷ്യൻ വാക്സിൻ സ്പുട്നിക്കിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 91.6 ശതമാനം ഫല പ്രാപ്തിയുള്ള റഷ്യൻ കൊവിഡ് 19 വാക്സിൻ സ്പുട്നിക് വി മെയ് മുതൽ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ കൊവിഷീൽഡും, കൊവാക്സിനും നൽകാത്ത അല്ലെങ്കിൽ അവകാശപ്പെടാനാവാത്ത എന്ത് മേന്മയാണ് റഷ്യൻ വാക്സിനുള്ളതെന്ന് പരിശോധിക്കാം.

 

 

സ്പുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ റഷ്യ വിക്ഷേപിച്ച ഉപഗ്രഹം അല്ലെങ്കിൽ ഒരു യാത്രാ സഹായി എന്നാണ് അർത്ഥം. ഭൂമിയിൽ നിന്നും ആദ്യം വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേരായിരുന്നു അത്. കൊവിഡ് മഹാമാരിയിൽ ലോകം പകച്ചപ്പോൾ ആദ്യം ഉപഗ്രഹം അയച്ച രാഷ്ട്രമായ റഷ്യ തന്നെ ആദ്യം വാക്സിനും കണ്ടു പിടിക്കുകയായിരുന്നു.

2020 ഓഗസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് തങ്ങൾ കൊവിഡിനെതിരെയുള്ള ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചതായി ലോകത്തിനോട് വിളിച്ചു പറഞ്ഞത്. ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ആണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ലോകത്തിന് ഭീഷണിയായ എബോള, മെഴ്സ് എന്നിവയ്ക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗവേഷണ സ്ഥാപനമാണിത്.

ലോക രാജ്യങ്ങൾ വാക്സിനായി കാത്തിരുന്ന സമയം ആദ്യമേ വികസിപ്പിച്ചുവെങ്കിലും വിശ്വാസം നേടിയെടുക്കാൻ സ്പുട്ക്കിന് സമയം വേണ്ടിവന്നു. വാക്സിൻ പരീക്ഷണ ഘട്ടത്തിലെ ട്രയൽ ഡാറ്റ പങ്കിടാത്തതിനാലാണ് സ്പുട്നികിനെ കുറിച്ച് വിദഗ്ദ്ധർ സംശയ മുന്നയിച്ചത്.

 

ഇതിന് പുറമേ അമേരിക്കയുൾപ്പെട്ട പാശ്ചാത്യ രാജ്യങ്ങളും റഷ്യൻ വാക്സിനെ പരമാവധി നിരുത്സാഹപ്പെടുത്താനാണ് പ്രവർത്തിച്ചത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ദി ലാൻസെറ്റ് ജേണലിൽ ട്രയൽ ഡാറ്റ പ്രസിദ്ധീകരിച്ചപ്പോൾ സ്പുട്നികിനെക്കുറിച്ച് ധാരണകൾ മാറാൻ തുടങ്ങി. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഡാറ്റ പ്രസിദ്ധീകരിച്ച ജേണൽ അവകാശപ്പെട്ടു.

 

മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം സ്പുട്നിക്കിന്റെ ഫലപ്രാപ്തി 91.6 ശതമാനമാണെന്ന് കണ്ടെത്തി. രണ്ട് മാസത്തിന് ശേഷം ഏപ്രിൽ 21 ന്, രാജ്യത്ത് പുറത്തിറക്കുന്ന മൂന്നാമത്തെ കൊവിഡ് 19 വാക്സിനായി ഇന്ത്യ അംഗീകരിച്ചതിന് ശേഷം, കൊവിഡ് 19 നെതിരെ ഇന്നുവരെ വികസിപ്പിച്ച എല്ലാ വാക്സിനുകളേക്കാളും ഏറ്റവും ഉയർന്ന ഫലപ്രാപ്തി സ്പുട്നിക്കിനാണെന്ന് ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

3.8 ദശലക്ഷം വാക്സിനേഷൻ നടത്തിയ റഷ്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ വിശകലനത്തിൽ കൊവിഡ് ബാധ തടയുന്നതിൽ സ്പുട്നിക്കിന്റെ ഫലപ്രാപ്തി 97.6% ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന ഫലപ്രാപ്തിയുള്ള കൊവിഡ് 19 വാക്സിൻ എന്ന വിശേഷണം സ്വന്തമാക്കാൻ സ്പുട്നിക്കിനെ സഹായിച്ചു.

ആഗോള തലത്തിൽ 60 ലധികം രാജ്യങ്ങൾ സ്പുട്നിക് ലഭ്യമാക്കുന്നതിനായി റഷ്യയുമായി കരാർ ഒപ്പിട്ടിരുന്നു. മറ്റേതൊരു കൊവിഡ് 19 വാക്സിനിൽ നിന്നും വ്യത്യസ്തമായി, വാക്സിനേഷന്റെ രണ്ട് കുത്തിവയ്പ്പുകളിലും വ്യത്യസ്തമായ വാക്സിൻ പതിപ്പുകളാണ് നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്.

 

 

രണ്ട് ഡോസുകളും ഒരേ വാക്സിനുകളുടെ അല്പം വ്യത്യസ്തമായ പതിപ്പുകളാണ്, ആയതിനാൽ അവ കൊവിഡ് 19 നെതിരെ കൂടുതൽ സംരക്ഷണം നൽകുന്നതിന് സഹായിക്കുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് സമാനമായ താപനിലയിൽ ഈ വാക്സിൻ സൂക്ഷിക്കാനാവും, ഇതു കൂടാതെ സാധാരണ ഫ്രിഡ്ജ് താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു പതിപ്പും വികസനഘട്ടത്തിലാണ്. ഇത് ഇന്ന് ലഭ്യമായ ഏറ്റവും വൈവിധ്യമാർന്ന കൊവിഡ് 19 വാക്സിനായി സ്പുട്നിക്കിനെ മാറ്റുന്നു.

ആഗോളതലത്തിൽ പത്ത് ഡോളറിനടുത്താണ് ഒരു ഡോസിന് ചിലവാകുന്നത്. ഇന്ത്യയിൽ ഇത് ഉദ്ദേശം 750 രൂപയാവുമെന്ന് കണക്കാക്കുന്നു. എന്നാൽ ഇന്ത്യയിൽ ഒരു ഡോസിന് 10 ഡോളറിൽ താഴെ വിലയിൽ വാക്സിൻ ലഭ്യമാക്കുമെന്ന് റഷ്യ നേരത്തെ സൂചിപ്പിക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends